പാചകവാതക വില വർധന ജനദ്രോഹം -പ്രവാസി വെൽഫെയർ
text_fieldsതാഹ ഹംസ, അബ്ദു റഊഫ്, ഫാഇസ് മുഹമ്മദ് അലി
അൽഖോബാർ: ഭരണം ഏറ്റെടുത്തതുമുതൽ തുടർന്നുകൊണ്ടിരിക്കുന്ന ജനദ്രോഹ നയങ്ങളുടെ തുടർച്ചയെന്നോണം പാചക വാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ അൽഖോബാർ പ്രവാസി വെൽഫെയർ തൃശൂർ, പാലക്കാട് മേഖല കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വയനാട്ടിലെ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം പ്രബുദ്ധ കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിന് തീരാക്കളങ്കമാണെന്നും യോഗം അഭിപ്രായപ്പെട്ടു. റീജനൽ പ്രസിഡൻറ് അൻവർ സലിം സംസാരിച്ചു.
അടുത്ത രണ്ടുവർഷത്തേക്കുള്ള ഭാരവാഹികളായി അബ്ദു റഊഫ് (പ്രസി.), ഫാഇസ് മുഹമ്മദ് അലി (ജന. സെക്ര.), താഹ ഹംസ (ട്രഷ.), സന്തോഷ് കുമാർ, സലീം മുഹമ്മദ് (വൈ. പ്രസി.), അസ്കർ (സെക്ര.), ഫൈസൽ കൈപ്പമംഗലം, കുഞ്ഞുമുഹമ്മദ് (എക്സി. അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

