പ്രവാസി വെൽഫെയർ മലസ് ഏരിയക്ക് പുതിയ ഭാരവാഹികൾ
text_fieldsഅജ്മൽ ഹുസൈൻ (പ്രസി.), ലബീബ് (സെക്ര.), ജംഷിദ് (ട്രഷ.)
റിയാദ്: പ്രവാസി വെൽഫെയർ മലസ് ഏരിയ ജനറൽ കൗൺസിൽ യോഗം സെൻട്രൽ പ്രൊവിൻസ് കമ്മിറ്റിയംഗം സലീം മാഹി ഉദ്ഘാടനം ചെയ്തു. ജനങ്ങളെ സേവിക്കുകയും സുതാര്യമായി സാമൂഹികസേവന പ്രവർത്തനങ്ങൾ നിർവഹിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രവർത്തകരായി ഉയരാൻ നമ്മുടെ പ്രവാസ ജീവിതവും മൂല്യസംഹിതകളും കരുത്തു പകരണമെന്ന് അദ്ദേഹം പറഞ്ഞു.
മലസ് ഏരിയ കമ്മിറ്റിയംഗം അസ്ലം സ്വാഗതം പറഞ്ഞു. സി.പി.സി അംഗം ശിഹാബ് കുണ്ടൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അജ്മൽ ഹുസൈൻ (പ്രസി.), ലബീബ് (സെക്ര.), ജംഷിദ് (ട്രഷ.) എന്നിവരെ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തു. കെ.കെ. അസ്ലം, അഹ്ഫാൻ, അഫ്നിദ അഷ്ഫാഖ്, റഹ്മത്ത് ബീന, ഫിർനാസ് ബന്ന, സിയാസ് വാഴക്കാട്, പി.പി. ഷമീർ, മുഹമ്മദ് അലി എന്നിവർ ഏരിയ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളാണ്. പുതിയ പ്രസിഡൻറ് അജ്മൽ ഹുസൈൻ ചുമതലയേറ്റു സംസാരിച്ചു.
സാധാരണ ജനങ്ങളുടെ അവകാശങ്ങൾ കവർന്നും സ്ത്രീകൾക്കും പിന്നാക്ക ജനവിഭാഗങ്ങൾക്കും സുരക്ഷ നിഷേധിച്ചും ഏറ്റവും ദുഷ്കരമായ സാഹചര്യത്തിലൂടെയാണ് നാട് കടന്നുപോകുന്നതെന്നും രാജ്യത്തിന്റെ നിലനിൽപ്പിനും ഭാവിക്കും വേണ്ടി എല്ലാവരും രാഷ്ട്രീയ പോരാട്ടങ്ങൾക്കായി മുന്നിട്ടിറങ്ങണമെന്നും സമാപന പ്രസംഗത്തിൽ പ്രൊവിൻസ് കമ്മിറ്റിയംഗം ശിഹാബ് കുണ്ടൂർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

