പ്രവാസി വെൽഫയർ ജുബൈൽ റീജനൽ കമ്മിറ്റി നിലവിൽവന്നു
text_fieldsഫൈസൽ കോട്ടയം (പ്രസി), നിയാസ് കൊടുങ്ങല്ലൂർ (ജന. സെക്ര), മലൂക് തിരുവനന്തപുരം (ട്രഷ), നസീർ കഴക്കൂട്ടം, അബ്ദുൽ കരീം ആലുവ (വൈ. പ്രസി), ജബീർ പെരുമ്പാവൂർ (സെക്ര), സലിം ആലപ്പുഴ (ജനസേവനം), ശിഹാബ് പോഞ്ഞാശ്ശേരി (സോഷ്യൽ മീഡിയ)
ജുബൈൽ: പ്രവാസി വെൽഫയർ ജുബൈൽ റീജനൽ കമ്മിറ്റി തെരഞ്ഞെടുപ്പും ബജറ്റ് അവലോകന യോഗവും സംഘടിപ്പിച്ചു. ഫൈസൽ കോട്ടയം അധ്യക്ഷത വഹിച്ചു. കേന്ദ്ര, കേരള സർക്കാറുകൾ ജനദ്രോഹ ബജറ്റ് ആണ് അവതരിപ്പിച്ചതെന്ന് യോഗം വിലയിരുത്തി. കോവിഡാനന്തരം സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ജനങ്ങൾക്ക് കൂടുതൽ പ്രഹരമേൽപിക്കുന്നതാണ് പുതിയ ബജറ്റ്. സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നതിനും കൂടുതൽ ദരിദ്രരാക്കുന്നതിനും മാത്രമേ ഇതുകൊണ്ട് കഴിയൂ.
ഇരു സർക്കാരുകളും പ്രവാസികൾക്കായി ഒന്നും നീക്കിവെച്ചില്ലെന്നത് പ്രതിഷേധാർഹമാണ്. അദാനിയെ പോലുള്ള കുത്തകകൾക്ക് ചൂട്ടുപിടിക്കുന്ന നയങ്ങളിൽനിന്ന് സർക്കാറുകൾ പിൻവാങ്ങണം. അന്തരിച്ച ഗായിക വാണി ജയറാമിന് യോഗം ആദരാഞ്ജലി അർപ്പിച്ചു. പുതിയ ഭാരവാഹികളായി ഫൈസൽ കോട്ടയം (പ്രസി), നിയാസ് കൊടുങ്ങല്ലൂർ (ജന. സെക്ര), മലൂക് തിരുവനന്തപുരം (ട്രഷ), നസീർ കഴക്കൂട്ടം, അബ്ദുൽ കരീം ആലുവ (വൈ. പ്രസി), ജബീർ പെരുമ്പാവൂർ (സെക്ര), സലിം ആലപ്പുഴ (ജനസേവനം), ശിഹാബ് പോഞ്ഞാശ്ശേരി (സോഷ്യൽ മീഡിയ), സാബു മേലതിൽ (മീഡിയ) തുടങ്ങിയവരെ തിരഞ്ഞെടുത്തു. നിയാസ് കൊടുങ്ങല്ലൂർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

