പ്രവാസി വെല്‍ഫെയര്‍ ജിദ്ദ ലോകകപ്പ് പ്രവചന മത്സരം പുരോഗമിക്കുന്നു
text_fieldsപ്രവാസി വെല്‍ഫെയര്‍ ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സരത്തിലെ ആദ്യഘട്ട വിജയികൾക്ക് സമ്മാന കൂപ്പൺ വിതരണം ചെയ്തപ്പോൾ
ജിദ്ദ: പ്രവാസി വെല്‍ഫെയര്‍ ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സരം പുരോഗമിക്കുന്നു. മത്സരത്തിനായി പ്രത്യേകം രൂപവത്കരിച്ച വാട്സ്ആപ് ഗ്രൂപ്പിലൂടെയാണ് എല്ലാ ദിവസവും ചോദ്യങ്ങള്‍ നല്‍കുന്നത്.
ഓരോ ദിവസവും മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന പോയന്റുകളില്‍ ഏറ്റവും കൂടുതല്‍ പോയന്റുകള്‍ കരസ്ഥമാക്കുന്നവരില്നിന്ന് നറുക്കെടുപ്പിലൂടെയാണ് ആ ദിവസത്തെ വിജയിയെ തിരഞ്ഞെടുക്കുന്നത്.
ഓരോ ദിവസവും വളരെ ആവേശത്തോടെയാണ് ഓരോരുത്തരും മത്സരത്തിൽ പങ്കെടുക്കുന്നതെന്നും ലോകകപ്പിന്റെ അവസാന നാളുകളിൽ ഏറ്റവും കൂടുതല്‍ പോയന്റ് ലഭിക്കുന്നവരില്‍നിന്ന് മെഗാ വിജയിയെ തിരഞ്ഞെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
നവംബര്‍ 21 മുതല്‍ 26 വരെ നടന്ന മത്സരത്തിലെ പ്രവചന മത്സര വിജയികൾക്ക് ജലാറ്റോ ഡിവിനോ ഐസ്ക്രീം സ്പോൺസർ ചെയ്ത സമ്മാന കൂപ്പൺ വിതരണം ചെയ്തു. ഷാനിര്‍, അബ്ദുല്‍ ഫത്താഹ്, അബ്ദുല്‍ ബാസിത്ത്, സാദിഖലി തുവ്വൂര്‍, പി. നസീറ, നിസാം കളത്തില്‍ എന്നിവരാണ് സമ്മാനത്തിന് അര്‍ഹരായത്.
പ്രവാസി വെൽഫെയർ ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരി, സ്പോർട്സ് സെക്രട്ടറി മുഹമ്മദലി ഓവുങ്ങൽ, പ്രവചന മത്സര കോഓഡിനേറ്റർ മുനീർ ഇബ്രാഹിം, ഇ.കെ. നൗഷാദ്, ജലാറ്റോ ഡിവിനോ ഐസ്ക്രീം ഷോപ് പ്രതിനിധി ഷംനാസ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

