വന്യജീവി ആക്രമണം തടയാൻ നടപടിവേണം -പ്രവാസി വെൽഫെയർ
text_fieldsപി.ടി. അഷ്റഫ് (പ്രസി.), റജ്ന ഹൈദർ (സെക്ര.),
നിസാർ തിരൂർക്കാട് ((ട്രഷ.)
അൽ ഖോബാർ: വന്യജീവി അക്രമങ്ങൾ തടയാൻ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് പ്രവാസി വെൽഫെയർ അൽ ഖോബാർ മലപ്പുറം വയനാട് ജില്ല കമ്മിറ്റിയുടെ ആദ്യ യോഗം ആവശ്യപ്പെട്ടു. വന്യജീവി ആക്രമണത്തിൽ മരണങ്ങളും അപകടങ്ങളും ദിനേന എന്നോണം റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അക്രമങ്ങൾ തടയാനുള്ള ഒരു പദ്ധതിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നത് വനത്തോട് ചേർന്ന് താമസിക്കുന്നവരുടെ ഭീതി വർധിപ്പിക്കുകയാണ്.
പദ്ധതി ആവിഷ്കാരണത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒളിച്ചുകളി അവസാനിപ്പിച്ച് കാലങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണേണ്ടതുണ്ട്. വന്യജീവി അക്രമങ്ങൾ തടയുന്നതിന് അനിവാര്യമായ പദ്ധതികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് ഇരുസർക്കാരുകളോടും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു.
മലപ്പുറം വയനാട് ജില്ല കമ്മിറ്റി പുതിയ ഭാരവാഹികളായി പി.ടി. അഷ്റഫ് (പ്രസി.), റജ്ന ഹൈദർ (സെക്ര.), നിസാർ തിരൂർക്കാട് ((ട്രഷ.), അൻവർ സലീം (വൈ. പ്രസി.), റഫിയ ഉനൈസ് (ജോ. സെക്ര.), സഫ്വാൻ (ജനസേവനം), ഹൈദർ അലി, അർഷീന ഖലീൽ (മീഡിയ/പി.ആർ), ഹുദ ഹനാൻ (കലാ-സാംസ്കാരികം), ആരിഫലി (കായികം), നൗഫർ മമ്പാട് (പാർട്ടി സ്കൂൾ ഇൻചാർജ്) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.