അരാഷ്ട്രീയവത്കരണത്തിനെതിരെ ജാഗ്രത വേണം -പ്രവാസി വെൽഫെയർ
text_fieldsപി.പി. ഇർഷാദ് (പ്രസി.), ഷാഹിന അബ്ദുൽ അസീസ് (സെക്ര.), ബാബു (ട്രഷ.)
റിയാദ്: പ്രവാസി വെൽഫെയർ റിയാദ് ഘടകം ശിഫ ശുമൈസി ഏരിയ തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. കലാസാംസ്കാരിക സേവന പ്രവർത്തനങ്ങൾക്കിടയിൽ പ്രവാസി സമൂഹം അരാഷ്ട്രീയവത്ക്കരിക്കപ്പെടുന്നതിനെ കുറിച്ച് ജാഗ്രത വേണമെന്നും രാജ്യത്തിന്റെ വർത്തമാന സാഹചര്യങ്ങൾ അവർക്ക് മുന്നിൽ കൃത്യമായി അനാവരണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.സി അംഗം ശിഹാബ് കുണ്ടൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി പി.പി. ഇർഷാദ് (പ്രസി.), ഷാഹിന അബ്ദുൽ അസീസ് (സെക്ര.), ബാബു (ട്രഷ.), വി.പി. അബ്ദുൽ ഗഫൂർ, അത്തീഖുറഹ്മാൻ മഠത്തിൽ, അഡ്വ. മുഹമ്മദ് ഷാനവാസ്, സലാഹുദ്ദീൻ, ശമീം അഹ്മദ്, സിനി ഷാനവാസ്, സൈനുൽ ആബിദ് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. പി.പി. ഇർഷാദ് സ്വാഗതവും ശിഹാബ് കുണ്ടൂർ സമാപന പ്രഭാഷണവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

