പ്രവാസി വെൽഫെയർ ഇേൻറണൽ ഫുട്ബാൾ; റെഡ് ടൈറ്റൻസിനെ വീഴ്ത്തി ക്രൗൺ വാരിയേഴ്സിന് കിരീടം
text_fieldsറിയാദ്: പ്രവാസി വെൽഫെയർ ഫുട്ബാൾ ക്ലബ് ഇേൻറണൽ ഫുട്ബാൾ ടൂർണമെൻറിൽ റെഡ് ടൈറ്റൻസിനെ പരാജയപ്പെടുത്തി ക്രൗൺ വാരിയേഴ്സ് ചാമ്പ്യന്മാരായി. ക്രൗൺ വാരിയേഴ്സ്, റെഡ് ടൈറ്റൻസ്, റിയാദ് ഫാൽക്കൺസ്, റാപ്റ്റേഴ്സ് എഫ്.സി, ബ്ലെയ്സ് എഫ്.സി, യങ് തണ്ടേഴ്സ് എന്നീ ആറ് ടീമുകളാണ് കാണികൾക്ക് മികച്ച ഫുട്ബാൾ അനുഭവം സമ്മാനിച്ച വാശിയേറിയ ടൂർണമെൻറിൽ മാറ്റുരച്ചത്.
മത്സരത്തിലെ മികച്ച പ്രകടനങ്ങൾക്കുള്ള വ്യക്തിഗത പുരസ്കാരങ്ങളിൽ റെഡ് ടൈറ്റൻസിെൻറ ഫാസിൽ മികച്ച കളിക്കാരനായും, റിയാദ് ഫാൽക്കൺസിെൻറ റിയാസ് പുലിക്കാടൻ ടോപ് സ്കോററായും, റെഡ് ടൈറ്റൻസിെൻറ നിസാർ മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.
ചാമ്പ്യന്മാരായ ക്രൗൺ വാരിയേഴ്സിെൻറ സൽമാൻ കല്ലിങ്ങൽ മികച്ച ഡിഫെൻഡറായും സഹതാരം ഷമീം ചെറുപ്ലശ്ശേരി മികച്ച ഫോർവേഡായും തിളങ്ങിയപ്പോൾ, റെഡ് ടൈറ്റൻസിെൻറ ഹാരിസ് കടംതൊടി എമർജിങ് പ്ലെയറായും സഹൽ ആനപ്പടി റൈസിങ് സ്റ്റാറായും അംഗീകാരം നേടി. ബ്ലെയ്സ് എഫ്.സിയുടെ ഹിഷാം വയനാടിന് ലെഗസി പ്ലെയർ അവാർഡും ലഭിച്ചു.
ചടങ്ങിൽ പ്രവാസി വെൽഫെയർ പ്രതിനിധികളായ അഷ്റഫ് ബിനു, നസീർ നദ്വി, ഷബീർ ചുങ്കം എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. തുടർന്ന് നടന്ന ട്രോഫി വിതരണ ചടങ്ങിൽ ടൂർണമെൻറ് കൺവീനർ പി.എൻ. അൻവർ സ്വാഗതവും നൗഷാദ് വേങ്ങര നന്ദിയും പറഞ്ഞു. ടൂർണമെൻറ് നടത്തിപ്പിന് വേണ്ടി രജിസ്ട്രേഷൻ വിഭാഗത്തിൽ അദ്നാനും, ഭക്ഷണക്രമീകരണത്തിന് ഷബീർ മുത്തുവും, പാനീയങ്ങളും റിഫ്രഷ്മെൻറും വിഭാഗത്തിൽ റാഫി വേങ്ങരയും, ടൈം മാനേജ്മെൻറിൽ ഫെബിനും, ടെക്നിക്കൽ/റഫറി പാനലിൽ നൗഷാദും, മെഡിക്കൽ ടീമിൽ ഹിഷാമും, മീഡിയ വിഭാഗത്തിൽ റിയാസ് പുലിക്കടനും, സൗണ്ട് ആൻഡ് അനൗൺസ്മെൻറിൽ അബ്ദുവും റഫീഖും, ഗ്രൗണ്ട് മാനേജ്മെൻറിൽ ഷബീർ പറമ്പിൽ, പി.എ. നൗഫൽ, മഹേഷ് എന്നിവരും നേതൃത്വം നൽകി.
ഡിസിപ്ലിൻ കമ്മിറ്റിയിൽ നിയാസ് അലി, നസീർ നദ്വി എന്നിവരും, വളൻറിയർ ക്യാപ്റ്റന്മാരായി അഷ്റഫ് ബിനു, എം.കെ. അനസ് എന്നിവരും പ്രവർത്തിച്ചു. പ്രവാസി വെൽഫെയർ റിയാദ് സെൻട്രൽ പ്രസിഡൻറ് ബാരിഷ് ചെമ്പകശ്ശേരി, ജനറൽ സെക്രട്ടറി എം.പി. ഷഹ്ദാൻ എന്നിവരായിരുന്നു ടൂർണമെൻറിെൻറ ഉപദേശക സമിതി അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

