സാമൂഹിക, മാധ്യമ മേഖലയിലെ നിസ്വാർഥസേവകരെ പ്രവാസി വെൽഫെയർ ആദരിച്ചു
text_fieldsസാമൂഹിക- മാധ്യമ മേഖലയിലെ നിസ്വാർഥ സേവകരെ പ്രവാസി വെൽഫെയർ ആദരിക്കുന്നു
ദമ്മാം: സാമൂഹിക സേവന, മാധ്യമ മേഖലയിൽ നിരവധി കാലമായി നിസ്വാർഥ സേവനം ചെയ്യുന്നവരെ പ്രവാസി വെൽഫെയർ ആദരിച്ചു. 25 വർഷമായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന സാജിദ് ആറാട്ടുപുഴ (ഗൾഫ് മാധ്യമം), പി.ടി. അലവി (ജീവൻ ടി.വി), 30 വർഷമായി സാമൂഹിക സേവനരംഗത്ത് പ്രവർത്തിക്കുന്ന സൈഫുദ്ദീൻ പൊറ്റാശ്ശേരി, സലീം ആലപ്പുഴ എന്നിവരെയുമാണ് ആദരിച്ചത്.
ദമ്മാം സെയ്ഹാത്ത് സദാറ റിസോർട്ടിൽ പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ വെൽഫെയർ പാർട്ടി കേരള സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, സംസ്ഥാന സംഘടനാ സെക്രട്ടറി ഇർഷാദ് എന്നിവർ ചേർന്ന് മെമെന്റോ നൽകി. പ്രോവിൻസ് പ്രസിഡന്റ് ഷബീർ ചാത്തമംഗലം, ദമ്മാം, അൽഖോബാർ, ജുബൈൽ, ഖഫ്ജി റീജനൽ കമ്മിറ്റി പ്രസിഡൻറുമാരായ അബ്ദുറഹീം തിരൂർക്കാട്, അൻവർ സലിം, ഫൈസൽ കോട്ടയം, അൻവർ ഫസൽ, നാഷനൽ കമ്മിറ്റി അംഗം മുഹ്സിൻ ആറ്റശ്ശേരി, ഈസ്റ്റേൺ പ്രോവിൻസ് ജനറൽ സുനില സലീം എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

