പ്രവാസി വെൽഫെയർ ആരോഗ്യ ബോധവത്കരണ പരിപാടി
text_fieldsപ്രവാസി വെൽഫെയർ ദമ്മാം വനിതാ വിഭാഗവും അബീർ മെഡിക്കൽ സെന്ററും ചേർന്ന് സംഘടിപ്പിച്ച ‘ഷീ ഹെൽത്ത് -ഫെം കെയർ ഇനീഷ്യേറ്റിവ്’
ദമ്മാം: പ്രവാസി വെൽഫെയർ ദമ്മാം വനിതാ വിഭാഗവും അബീർ മെഡിക്കൽ സെന്ററും ചേർന്ന് ‘ഷീ ഹെൽത്ത് -ഫെം കെയർ ഇനീഷ്യേറ്റിവ്’ എന്ന പേരിൽ മെഡിക്കൽ ക്യാമ്പും ഹെൽത്ത് അവയർനസ് ക്ലാസും സംഘടിപ്പിച്ചു.
സ്ത്രീ എന്ന നിലയിൽ ഒരു പെൺകുട്ടി പ്രായപൂർത്തിയാവുന്നത് മുതൽ ആർത്തവവിരാമം വരെയുള്ള വിവിധ ഘട്ടങ്ങളെയും ജീവിതശൈലിയുടെ ഭാഗമായി വന്നുചേർന്നിട്ടുള്ള വിവിധതരത്തിലുള്ള ശാരീരികവും മാനസികവുമായിട്ടുള്ള വെല്ലുവിളികളെയും ആരോഗ്യവതിയായിരിക്കേണ്ട ആവശ്യകതയെയും കുറിച്ച് അബീർ മെഡിക്കൽ സെന്റർ ഗൈനക്കോളജി വിഭാഗം ഡോക്ടർ ജെൻസി ചെമ്പകശ്ശേരി ക്ലാസ് എടുത്തു. സദസിന്റെ സംശയങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു. തുടർന്ന് നടന്ന മെന്റൽ ഹെൽത്ത് എന്ന സെഷനിൽ താഹിറ ഷെജീർ സംസാരിച്ചു. വ്യായാമത്തെ കുറിച്ചുള്ള സെഷൻ ഫാത്തിമ ഹാഷിമും സജ്ന ഷക്കീറും കൈകാര്യം ചെയ്തു.
പരിപാടിയിൽ വിവിധ സൗജന്യ ടെസ്റ്റുകൾ ഒരുക്കി. സുനില സലീം അധ്യക്ഷതവഹിച്ചു. ഷോബി ഷാജു, റജ്ന അസ്ലം, ജിസ്ന സാബിഖ്, റഷീദ അലി, മുഹ്സിന, സിനി റഹിം, അനീസ മെഹബൂബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജസീറ ഐമൻ സ്വാഗതവും ജസീറ ഫൈസൽ നന്ദിയും പറഞ്ഞു. അസ്ന ജോഷി അവതാരകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

