പ്രവാസി വെൽഫെയർ ഹജ്ജ് സേവനങ്ങൾക്ക് തുടക്കം കുറിച്ചു
text_fieldsഹജ്ജ് സേവനങ്ങൾക്ക് തയാറെടുക്കുന്ന പ്രവാസി വെൽഫെയർ പ്രവർത്തകർ
ജിദ്ദ: ജിദ്ദ ഹജ്ജ് ടെർമിനലിൽ തീർഥാടകരെ സ്വീകരിച്ചും ആവശ്യമായ വിവിധ സേവനങ്ങൾ നൽകിയും പ്രവാസി വെൽഫെയർ വളൻറിയർ സർവീസ് ഊർജിതമാക്കി. പ്രൊവിൻസ് പ്രസിഡണ്ട് റഹീം ഒതുക്കുങ്ങൽ ഉദ്ഘാടനം നിർവഹിച്ചു.
എയർപോർട്ടുകളിലും തുടർന്ന് മക്കയിലും ഹജ്ജ് ദിനങ്ങളിൽ മിനയിലും മുസ്ദലിഫയിലും അറഫയിലും ഹാജിമാർക്ക് ആവശ്യമായ സേവനങ്ങൾ നൽകാൻ വളൻറിയർ വിങ് സജ്ജമായതായി അദ്ദേഹം പറഞ്ഞു.
പ്രവാസി വെൽഫെയർ പ്രവർത്തകർ ഹജ്ജ് സേവനങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ
ജിദ്ദ ഹജ്ജ് ടെർമിനലിലെത്തിയ ഹാജിമാർക്ക് ഉപഹാരങ്ങൾ നൽകി സ്വീകരിച്ച ശേഷമാണ് ആവശ്യമായ സേവനങ്ങൾ പ്രവാസി വെൽഫെയർ പ്രവർത്തകർ നൽകിയത്.
വനിത വളൻറിയർമാരും ഹജ്ജ് ടെർമിനലിൽ എത്തിയിരുന്നു. ആരോഗ്യ പ്രശ്നങ്ങളും യാത്ര ക്ഷീണവും അനുഭവപ്പെട്ടവരെ മക്കയിലേക്കുള്ള ബസുകളിൽ യാത്രയാക്കുന്നതുവരെ വളൻറിയർമാർ അനുഗമിച്ചു. അശ്റഫ് പാപ്പിനിശ്ശേരി, നൗഷാദ് പയ്യന്നൂർ, അബ്ശീർ, തമീം അബ്ദുല്ല, കാസിം, ശഹ് നാസ്, ഫാത്തിമ, മുംതാസ് മഹ്മൂദ്, റഷ മുനീർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

