പൊതുബോധം സാഹോദര്യത്തിലധിഷ്ഠിതമാകണം -പ്രവാസി വെൽഫെയർ
text_fieldsഷമീർ തലശ്ശേരി (പ്രസി.), അബ്ദുൽ അഹദ് (സെക്ര.), അസ്മർ (ട്രഷ.)
റിയാദ്: വർധിച്ചുവരുന്ന വർഗീയ വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരെ പൊതുബോധം വളർത്തുന്നതിനും ഫാഷിസത്തിനെതിരെ സാഹോദര്യ രാഷ്ട്രീയം ഉയർത്തുന്നതിനും വലിയ പ്രാധാന്യം നൽകണമെന്നും പ്രവാസി വെൽഫെയർ ഗുറാബി ഏരിയ ജനറൽ കൗൺസിൽ സമ്മേളനത്തിൽ സംസാരിച്ചവർ വ്യക്തമാക്കി.
പ്രവാസി സമൂഹത്തിന് സേവനങ്ങൾ നൽകുവാനും അവരുടെ കലാസാംസ്കാരിക വളർച്ച ത്വരിതപ്പെടുത്തുവാനും വേദികൾ സൃഷ്ടിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. പ്രവാസി ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി, ഏരിയ പ്രസിഡന്റ് ഷമീർ തലശ്ശേരി എന്നിവർ സംസാരിച്ചു.
സി.പി.സി അംഗം പി.പി. ഇർഷാദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി ഷമീർ തലശ്ശേരി (പ്രസി.), അബ്ദുൽ അഹദ് (സെക്ര.), അസ്മർ (ട്രഷ.) എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി മുഹമ്മദ് ഇഖ്ബാൽ, ഷംനു ലുഖ്മാൻ, സലിം മാഹി, കെ.കെ. സിദ്ദിഖ്, ഫിദ മുനീർ, എൻ.എൻ. ദാവൂദ് എന്നിവരെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

