ഹജ്ജ് വളൻറിയർമാർക്ക് പ്രവാസി വെൽഫയർ സ്വീകരണം നൽകി
text_fieldsപ്രവാസി വെൽഫയർ വെസ്റ്റേൺ പ്രൊവിൻസ് ഹജ്ജ്
വളൻറിയർമാർക്കുള്ള സർട്ടിഫിക്കറ്റ് ഉമറുൽ ഫാറൂഖ് കൈമാറുന്നു
ജിദ്ദ: ഈ വർഷത്തെ ഹജ്ജ് വേളയിൽ പ്രവാസി വെൽെഫയറിന് കീഴിൽ വളൻറിയർ സേവനം നടത്തിയ പ്രവർത്തകർക്ക് പ്രവാസി വെൽഫയർ വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഓൺലൈൻ വഴി പരിപാടി ഉദ്ഘാടനം ചെയ്തു.
വളൻറിയർ സേവന രംഗത്ത് ടീം വെൽഫയർ നാട്ടിൽ ചെയ്തു കൊണ്ടിരിക്കുന്ന സേവന പ്രവർത്തനങ്ങളെ ഓർമിപ്പിച്ച അദ്ദേഹം, പെരുന്നാൾ അവധി ദിനങ്ങൾ ഹാജി മാരെ സേവിക്കുന്നതിനായി മാറ്റിവെച്ച് മാതൃക കാണിച്ച പ്രവർത്തകരെ പ്രത്യകം അഭിനന്ദിച്ചു. വരും വർഷങ്ങളിൽ സൗദിയുടെ വിവിധ പ്രൊവിൻസിൽനിന്നുള്ള പ്രവർത്തകരെ കൂടി ഉൾക്കൊള്ളിച്ച് കൂടുതൽ വിപുലമായ രീതിയിൽ വളൻറിയർ പ്രവർത്തനങ്ങൾ തുടരണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പ്രവാസി വെൽഫയർ സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി റഹീം ഒതുക്കുങ്ങൽ നേതൃത്വം നൽകിയ ചടങ്ങിൽ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് ഉമർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. വളൻറിയർ ക്യാപ്റ്റൻ ഉസാമ സ്വാഗതവും ജനറൽ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു. വളൻറിയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പ്രസിഡന്റ് ഉമറുൽ ഫാറൂഖ് നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

