പ്രവാസി ക്ഷേമ ബോർഡ് പ്രവർത്തനം കാര്യക്ഷമമാക്കും -ജോർജ് വർഗീസ്
text_fieldsദമ്മാം: കേരള പ്രവാസി ക്ഷേമ ബോർഡ് കൂടുതൽ ക്രിയാത്മകമായി പ്രവർത്തിക്കുമെന്ന് ഡയറക്ടർ ബോർഡ് അംഗമായി നിയമിതനായ ജോർജ് വർഗീസ്. കഴിഞ്ഞ അഞ്ചു വർഷം അനാസ്ഥ കാരണം ഭൂരിപക്ഷം പ്രവാസികളും ക്ഷേമ ബോർഡ് നൽകി വരുന്ന ആനുകൂല്യങ്ങളെ കുറിച്ച് അറിഞ്ഞില്ല. അത് പരിഹരിക്കാൻ പ്രവാസി സംഘടനകളൂടെ സഹകരണത്തോടെ പ്രചരണ കാമ്പയിൻ സംഘടിപ്പിക്കുമെന്നും ദമ്മാമിൽ വാർത്തസമ്മേളനത്തിൽ ജോർജ് പറഞ്ഞു.2010 ൽ രൂപീകൃതമായ ശേഷം ആദ്യമായി പ്രവാസി പെൻഷൻ 1000 രൂപയിൽനിന്നും 2000 രൂപയാക്കിയിട്ടുണ്ട്. വിവിധ കാരണങ്ങളാൽ അംശാദായം അടക്കാൻ കഴിയാത്തവർക്കും, അടവിൽ പിഴവ് വരുത്തിയവർക്കും പിഴയും പലിശയും ഒഴിവാക്കി കുടിശ്ശികാനിവാരണം വരുത്താൻ 2017 സെപ്റ്റംബർ മുതൽ 2018 ഫെബ്രുവരി വരെയുള്ള 6 മാസം അനുവദിച്ചിട്ടുണ്ട്.
അംശാദായം അടവിൽ കുടിശ്ശിക വരുത്തിയ 60 വയസ്സ് കഴിഞ്ഞവർക്ക് അംശാദായവും പിഴയും പലിശയും അടച്ച് അംഗത്വം പുനഃസ്ഥാപിച്ച് പെൻഷൻ അനുവദിച്ചു. വർധിച്ച പെൻഷൻ സെപ്റ്റംബർ മാസം മുതൽ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. മരണാനന്തര സഹായം ഏകീകരിക്കുകയും 50,000 രൂപയിൽനിന്ന് ഒരു ലക്ഷം രൂപയായി വർധിപ്പിക്കുകയും ചെയ്തു. രജിസ്േട്രഷൻ, ക്ഷേമനിധി അംഗത്വവും കാർഡും, അംശാദായ അടവ് എന്നിവ പൂർണമായും ഓൺലൈൻ വഴിയാക്കി. പ്രവാസിക്ക് ലോകത്തിെൻറ ഏത് ഭാഗത്തുനിന്നും ഈ കാര്യങ്ങൾ ചെയ്യുന്നതിനും നില നിന്നിരുന്ന കാലതാമസം ഒഴിവാക്കാനും ഇതോടെ സാധിക്കും എന്നാണ് കരുതുന്നത്. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ആറ് കോടി രൂപയാണ് പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കായി വക കൊള്ളിച്ചത്.വിദേശത്ത് താമസിക്കുന്ന പ്രവാസികളുടെ അടവിന് ആനുപാതികമായി പെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കാനും, 60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് ക്ഷേമനിധിയിൽ അംഗമാകുന്നതിനും പെൻഷൻ ലഭിക്കുന്നതിനും നടപടി സ്വീകരിക്കാനും ശുപാർശ ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
