പ്രവാസി വെൽഫെയർ എറണാകുളം -തൃശൂർ ജില്ലക്ക് പുതിയ ഭാരവാഹികൾ
text_fieldsസമീയുല്ല കൊടുങ്ങല്ലൂർ (പ്രസി.), നബീൽ പെരുമ്പാവൂർ (ജന. സെക്ര.), ഷൗക്കത്ത് പാടൂർ (ട്രഷ.)
ദമ്മാം: പ്രവാസി വെൽഫെയർ ദമ്മാം റീജനൽ എറണാകുളം-തൃശൂർ ജില്ല കമ്മിറ്റിക്ക് അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സമീയുല്ല കൊടുങ്ങല്ലൂർ (പ്രസി.), നബീൽ പെരുമ്പാവൂർ (ജന. സെക്ര.), ഷൗക്കത്ത് പാടൂർ (ട്രഷ.) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ഷരീഫ് കൊച്ചി (വൈ. പ്രസി.), മെഹബൂബ് (പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ), സിദ്ദീഖ് ആലുവ (ജനസേവനം), ജമാൽ ആലുവ, ഷാജു പടിയത്ത്, റഊഫ് ചാവക്കാട്, ഹാരിസ് കൊച്ചി, അഷ്കർ ഖനി, റഹീം മുകളേൽ, ഷാജി മുതുവട്ടൂർ (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു.
എറണാകുളം-തൃശൂർ ജില്ലയിലെ ജനങ്ങൾക്ക് യാത്രാസൗകര്യത്തിനായി ഏറ്റവും കൂടുതൽ ഉപയോഗപ്പെടുന്ന അഴീക്കോട് മുനമ്പം പാലത്തിന്റെ ആവശ്യകത മനസ്സിലാക്കി എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിച്ച് നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
കേരളത്തിൽ ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ കൊച്ചി മെട്രോ സർവിസ് സാമ്പത്തിക തകർച്ചയിലാണ്. മെട്രോ സർവിസ് പൊതുജനങ്ങൾക്ക് കൂടുതൽ സുതാര്യമാക്കി ലാഭത്തിലാക്കാൻ സർക്കാർ മുന്നോട്ടുവരണമെന്നും നാടിന്റെ സാമ്പത്തിക, സാമൂഹിക പുരോഗതിയിൽ മുഖ്യപങ്ക് വഹിച്ച പ്രവാസി സമൂഹത്തെ കേരള ബജറ്റിൽ ഉൾപ്പെടുത്താത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കമ്മിറ്റി അംഗങ്ങൾ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിന് പ്രവാസി വെൽഫെയർ റീജനൽ കമ്മിറ്റി അംഗങ്ങളായ ഷബീർ ചാത്തമംഗലം, ജമാൽ പയ്യന്നൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

