പ്രവാസി വെൽഫെയർ കലണ്ടർ പ്രകാശനം ചെയ്തു
text_fieldsപ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റിയുടെ പുതുവര്‍ഷ കലണ്ടര്‍ പ്രകാശന ചടങ്ങ്
ദമ്മാം: പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി പുറത്തിറക്കിയ പുതുവർഷ കലണ്ടര്‍ പ്രകാശനം ചെയ്തു.
ദമ്മാമിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് ഷബീർ ചാത്തമംഗലം, ജനറൽ സെക്രട്ടറി സുനില സലീം, പ്രോവിൻസ് കമ്മിറ്റി അംഗങ്ങളായ ശിഹാബ് മങ്ങാടൻ, അബ്ദുറഹീം, അൻവർ ഫസൽ, സലീം ആലപ്പുഴ, റഊഫ് ചാവക്കാട്, സൈഫുദ്ദീൻ പൊറ്റശ്ശേരി എന്നിവർ ചേർന്ന് നിർവഹിച്ചു. അൽഖോബാറിലെ റഫ മെഡിക്കലിന്റെ സഹകരണത്തോടെയാണ് പ്രവാസി വെൽഫെയർ കലണ്ടർ പുറത്തിറക്കിയിരിക്കുന്നത്. ചടങ്ങിൽ നാഷനൽ കമ്മിറ്റി ട്രഷറർ സമീയുള്ള കൊടുങ്ങല്ലൂർ, കമ്മിറ്റിയംഗം മുഹ്സിൻ ആറ്റാശ്ശേരി എന്നിവരും പങ്കെടുത്തു.

