ബിജു പൂതക്കുളത്തിനും റഊഫ് ചാവക്കാടിനും പ്രവാസി വെൽഫെയർ പുരസ്കാരം
text_fieldsബിജു പൂതക്കുളത്തിനും റഊഫ് ചാവക്കാടിനും പ്രവാസി വെൽഫെയർ പുരസ്കാരം ഖലീൽ പാലോട്, അബ്ദുൽറഹീം ഒതുക്കുങ്ങൽ എന്നിവർ നൽകുന്നു
ദമ്മാം: ഫോട്ടോഗ്രഫി രംഗത്തെ മികച്ച സേവനങ്ങൾക്കും, കലാ സാംസ്കാരിക രംഗത്തെ സേവനങ്ങൾക്കും മികച്ച സംഭാവനകൾ നൽകിയ ദമ്മാമിലെ സാമൂഹിക പ്രവർത്തകരായ ബിജു പൂതക്കുളത്തെയും റഊഫ് ചാവക്കാടിനെയും പ്രവാസി വെൽഫെയർ കിഴക്കൻ പ്രവിശ്യാ കമ്മിറ്റി പുരസ്കാരം നൽകി ആദരിച്ചു. ഒന്നര പതിറ്റാണ്ട് കാലത്തെ വീഡിയോഗ്രാഫി രംഗത്തെ സേവനങ്ങൾക്കാണ് ബിജു പൂതക്കുളത്തെ ആദരിച്ചത്.
ഇൻഡ്യ വിഷൻ ഏഷ്യനെറ്റ്, ദൂരദർശൻ ഉൾപ്പെടെയുള്ള ചാനലുകളിൽ ന്യൂസ് ക്യാമറമാനായും, ഭാരത് ടി.വി, കിരൺ ടിവി എന്നിവയിൽ പ്രോഗ്രാം ക്യാമറാമാനായും ജോലി ചെയ്തിട്ടുണ്ട് അദ്ദേഹം. സൗദി അറേബ്യയിലും ടെലിഫിലിമുകളുടെയും ഷോർട്ട് ഫിലിമുകളുടെയും ഡോക്യുമെന്ററികളുടെയും ക്യാമറാമാനായും സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.
അടുത്ത കാലത്ത് ക്യാമറമാൻ എന്ന നിലയിൽ യുനസ്കോയുടെ ഭാരവാഹികളിൽ നിന്ന് ആദരവും ലഭിച്ചിരുന്നു. ദമ്മാമിലെ കലാ സാംസ്കാരിക രംഗത്തും സേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചതിനാണ് റഊഫ് ചാവക്കാട് ആദരവിന് അർഹത നേടിയത്. വ്യത്യസ്ഥ ആലാപന ശൈലി കൊണ്ട് സ്വന്തമായി ഇടം കണ്ടത്തിയ ഗായകനാണ് അദ്ദേഹം. ദമ്മാമിലെ മാപ്പിളപ്പാട്ട്, കവിത, ഗസൽ വേദികളിലെ സ്ഥിര സാന്നിധ്യമാണ് അദ്ദേഹം.
1996 മുതൽ 98 വരെ മൂന്ന് വർഷം സ്കൂൾ കലോത്സവത്തിൽ ലളിതഗാനം മുതൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. ഓൾ ഇന്ത്യ റേഡിയോ സ്റ്റാർ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. നിലവിൽ പ്രവാസി വെൽഫെയർ കിഴക്കൻ പ്രവിശ്യാ കമ്മിറ്റി അംഗങ്ങളാണ് ഇരുവരും. ദമ്മാമിൽ നടന്ന പ്രൗഢമായ ചടങ്ങിൽ പ്രവാസി വെൽഫെയർ സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികളായ ഖലീൽ പാലോട്, അബ്ദുൽറഹീം ഒതുക്കുങ്ങൽ എന്നിവർ പുരസ്കാരം സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

