പ്രവാസി വെൽഫെയർ സംഘം പി.എം.എ. സലാമിനെ സന്ദർശിച്ചു
text_fieldsപ്രവാസി വെൽഫയർ നേതാക്കൾ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിനെ സന്ദർശിക്കുന്നു
ദമ്മാം: ഹ്രസ്വ സന്ദർശനാർഥം ദമ്മാമിലെത്തിയ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിനെ പ്രവാസി വെൽഫെയർ ദമ്മാം റീജനൽ കമ്മിറ്റി അംഗങ്ങൾ സന്ദർശിച്ചു.പ്രവാസി വെൽഫെയറിെൻറ പ്രവർത്തനങ്ങൾ, സാമൂഹിക സാംസ്കാരിക ജനസേവന മേഖലയിലെ ഇടപെടലുകൾ എന്നിവ പരിചയപ്പെടുത്തി.
ജാതി, മത, രാഷ്ട്രീയ ചിന്തകൾക്കപ്പുറം ഇത്തരം സൗഹൃദ കൂടിച്ചേരൽ പ്രവാസ ലോകത്തിെൻറ മാത്രം പ്രത്യേകതയാണെന്ന് പി.എം.എ. സലാം പറഞ്ഞു.
റീജനൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുറഹീം തിരൂർക്കാട്, കിഴക്കൻ പ്രവിശ്യ പ്രസിഡൻറ് മുഹ്സിൻ ആറ്റശ്ശേരി, സംഘടന സെക്രട്ടറി റഊഫ്, പി.ആർ വകുപ്പ് കൺവീനർ ഫൈസൽ കുറ്റ്യാടി, ജംഷാദ് കണ്ണൂർ, ഷബീർ ചാത്തമംഗലം എന്നിവർക്കുപുറമേ കെ.എം.സി.സി ഭാരവാഹികളായ മുഹമ്മദ്കുട്ടി കോടൂർ, റഹ്മാൻ കാര്യാട്, സി.എച്ച്. ഇബ്രാഹീം, മഹ്മൂദ് പൂക്കാട്, മാലിക്ക് മഖ്ബൂൽ എന്നിവരും സന്നിഹിതരായിരുന്നു.

