പ്രവാസി വെൽഫെയർ ഏരിയ സമ്മേളനവും യാത്രയയപ്പ് സംഗമവും
text_fieldsപ്രവാസി വെൽഫെയർ അംഗം പി.വി. ശംസുദ്ദീന് ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി
ആദരഫലകം സമ്മാനിക്കുന്നു
റിയാദ്: പ്രവാസി വെൽഫെയർ നസീം, സുലൈ ഏരിയ സമ്മേളനം വിപുല പരിപാടികളോടെ റിയാദ് നസീമിൽ നടന്നു. ഏരിയ പ്രസിഡൻറ് ബഷീർ പാണക്കാട് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.
സാമൂഹികനീതിയും ജനാധിപത്യവും സാഹോദര്യവും അടിസ്ഥാനമാക്കിയുള്ള ക്ഷേമരാഷ്ട്ര ഭാവനയാണ് നാം മുന്നോട്ടുവെക്കുന്നതെന്നും പ്രവാസി സമൂഹത്തിന് സേവനമർപ്പിക്കുന്നതോടൊപ്പം ജനാധിപത്യ നവീകരണ പ്രക്രിയകളിൽ അവരെകൂടി പങ്കാളികളാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിനോദ് ഗാനം ആലപിച്ചു. പാർട്ടിയുടെ ഭാവി പരിപാടികൾ വിശദീകരിച്ചു കൊണ്ട് ഏരിയ കമ്മിറ്റിയംഗം ഷഫീഖ് മേലാറ്റൂർ സംസാരിച്ചു. സംഘടനയുടെ രൂപവത്കരണ കാലം മുതൽ ജിദ്ദയിലും റിയാദിലും പ്രവർത്തിച്ച പി.വി. ശംസുദ്ദീന് ചടങ്ങിൽ യാത്രയയപ്പ് നൽകി. റഹ്മത്തുല്ല മേലാറ്റൂർ, സിദ്ദീഖ് ചേന്ദമംഗലൂർ, വിനോദ് എടപ്പാൾ, അഷ്റഫ് പരപ്പനങ്ങാടി, അബൂബക്കർ, ഹിഷാം, മുജീബ് കാരകുന്ന്, നസീർകുട്ടി എന്നിവർ സംസാരിച്ചു.
പി.വി. ശംസുദ്ദീനുള്ള ആദരഫലകം ബാരിഷ് ചെമ്പകശ്ശേരി സമ്മാനിച്ചു. ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിൽ നിന്നാരംഭിച്ച പ്രവാസത്തിന്റെ അനുഭവം പങ്കിട്ട് അദ്ദേഹം മറുപടി പ്രസംഗം നടത്തി. ഏരിയ സെക്രട്ടറി നാസർ സ്വാഗതവും ഷഫീഖ് മേലാറ്റൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

