ഫാഷിസത്തിനെതിരെ ബദൽ രാഷ്ട്രീയം ഉയർത്തിക്കൊണ്ടുവരണം -പ്രവാസി വെൽഫെയർ
text_fieldsഎൻ.എൻ. ദാവൂദ് (പ്രസി.), ടി.ടി. ഷമീർ (സെക്ര.), അസ്മർ (ട്രഷ.)
റിയാദ്: രാജ്യത്തിന്റെ നിഖില മേഖലകളിലും ഫാഷിസം പിടിമുറുക്കിയ സാഹചര്യത്തിൽ ഒരു ബദൽ രാഷ്ട്രീയം രൂപപ്പെടുത്തണമെന്ന് പ്രവാസി വെൽഫെയർ റിയാദ് ഗുറാബി ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. സാമ്പത്തിക-സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ കടുത്ത പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. ഭരണപരമായ ഒരു മികവും നൽകാനാകാതെ വെറുപ്പിന്റെയും വംശീയതയുടെയും ഒന്നാംസ്ഥാനമാണ് ലോകത്ത് നാം പ്രതിനിധാനം ചെയ്യുന്നതെന്ന് മുഖ്യപ്രഭാഷണത്തിലൂടെ വൈസ് പ്രസിഡൻറ് റഹ്മത്ത് തിരുത്തിയാട് പറഞ്ഞു. ഇത് ന്യൂനപക്ഷങ്ങളുടെ മാത്രം പ്രശ്നമല്ല, ഒരു സമൂഹിക ദുരന്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുറാബി ഏരിയ ഭാരവാഹികളായി എൻ.എൻ. ദാവൂദ് (പ്രസി.), ടി.ടി. ഷമീർ (സെക്ര.), അസ്മർ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. സിദ്ദീഖ് പൂക്കോട്ടൂർ, നസീബ, റഹീമ അയ്യൂബ്, ഇഖ്ബാൽ കാരന്തൂർ, അയ്യൂബ് ആലുവ, അസ്മർ, ടി.ടി. ഷമീർ, ഷമിൻഷ, നിസാം, റിൻസില എന്നിവർ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായിരിക്കും. അയ്യൂബ് ആലുവ, ഇഖ്ബാൽ കാരന്തൂർ, ടി.ടി. ഷമീർ എന്നിവരെ ഇലക്ടറൽ പ്രതിനിധികളായി തിരഞ്ഞെടുത്തു. അഫ്സൽ ഹുസൈൻ, മുഫീദ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി ടി.ടി. ഷമീർ സ്വാഗതവും നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

