Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസികൾക്ക്​...

പ്രവാസികൾക്ക്​ അതിഥികളെ ഉം​റ​ക്ക്​ കൊണ്ടുവരാവുന്ന വിസ ഉടൻ

text_fields
bookmark_border
പ്രവാസികൾക്ക്​ അതിഥികളെ ഉം​റ​ക്ക്​ കൊണ്ടുവരാവുന്ന വിസ ഉടൻ
cancel
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ പ്ര​വാ​സി​ക​ൾ​ക്ക്​ സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ ഉം​റ​ക്ക്​ അ​തി​ഥി​ക​ളെ കൊ​ണ്ടു​വ​രാ​നു​ള്ള വി​സ ഉ​ട​ൻ അ​നു​വ​ദി​ക്കും. അ​തി​ഥി​വി​സ​ക​ൾ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ന​ൽ​ക ി​ത്തു​ട​ങ്ങു​മെ​ന്ന്​ ദേ​ശീ​യ ഹ​ജ്ജ്​-​ഉം​റ ക​മ്മി​റ്റി ഉ​പാ​ധ്യ​ക്ഷ​ൻ അ​ബ്​​ദു​ല്ല ഖാ​ദി പ​റ​ഞ്ഞു. സ്വ​ക ാ​ര്യ ചാ​ന​ലി​​െൻറ ‘യാ ​ഹ​ലാ’ എ​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി​യി​ൽ​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ​അ​േ​ദ്ദ​ഹം.​ രാ​ജ്യ​ത്തെ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും അ​വ​രു​ടെ സ്​​പോ​ൺ​സ​ർ​ഷി​പ്പി​ൽ ആ​ളു​ക​ൾ​ക്ക്​ 90 ദി​വ​സ​ത്തേ​ക്ക് ആ​തി​ഥേ​യ​ത്വം ന​ൽ​കാ​ൻ സാ​ധി​ക്കു​ന്ന വി​സ​യാ​ണി​ത്​.

ഉം​റ നി​ർ​വ​ഹി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക്​ രാ​ജ്യ​ത്തു​ട​നീ​ളം ക​റ​ങ്ങാ​നും പ​രി​പാ​ടി​ക​ളി​ൽ പ​െ​ങ്ക​ടു​ക്കാ​നും സാ​ധി​ക്കും. അ​തു​പോ​ലെ, ടൂ​റി​സം വി​സ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ ഉം​റ നി​ർ​വ​ഹി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ദേ​ശീ​യ ഹ​ജ്ജ്​-​ഉം​റ ക​മ്മി​റ്റി ഉ​പാ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു. ഉം​റ മേ​ഖ​ല​യി​ൽ മ​ഹ്​​റം ഉ​പാ​ധി​യി​ൽ കാ​ര്യ​മാ​യ മാ​റ്റം വ​രു​ത്തും. 45 വ​യ​സ്സി​നു​പ​ക​രം​ 18 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള സ്​​ത്രീ​ക​ൾ​ക്ക്​ മ​ഹ്​​റ​ം (പുര​ുഷ രക്ഷകർത്താവ്​) ഇല്ലാ​െ​ത ഉം​റ​ക്ക്​ വ​രാം എ​ന്ന പ​രി​ഷ്​​കാ​രം ഉ​ട​ൻ ന​ട​പ്പാ​ക്കും. ഹ​ജ്ജി​നെ​ത്തു​ന്ന​വ​ർ​ക്ക്​ മ​റ്റു​ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​യി​രി​ക്കും. നി​ല​വി​ൽ 45 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള സ്​​ത്രീ​ക​ൾ ഉം​റ​ക്കെ​ത്തു​​േ​മ്പാ​ൾ മ​ഹ്​​റം വേ​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്​​ഥ. 45 നു​ ​മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ മ​ഹ്​​റ​മി​ല്ലാ​തെ വ​രാം. തീ​രു​മാ​നം ഉ​ട​നെ ന​ട​പ്പാ​ക്കു​മെ​ന്നും ഉ​പാ​ധ്യ​ക്ഷ​ൻ അ​റി​യി​ച്ചു. ഉം​റ പോ​ർ​ട്ട​ലാ​യ ‘മ​ഖാം’ വ​ഴി ഉം​റ അ​പേ​ക്ഷ​ക​ന്​ നേ​രി​ട്ട്​ ടൂ​റി​സം ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​നും ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ 30 ദി​വ​സ​ത്തേ​ക്ക്​ ഉം​റ വി​സ​ക​ൾ നേ​ടാ​നും സാ​ധി​ക്കും.

രാ​ജ്യ​ത്തെ ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ്​ അ​ടു​ത്തി​ടെ ടൂ​റി​സം വി​സ​ക​ൾ അ​നു​വ​ദി​ച്ചു തു​ട​ങ്ങി​യ​ത്​. ഇ​ത്​ രാ​ജ്യ​ത്തി​​െൻറ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ ക്രി​യാ​ത്മ​ക​മാ​യി പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ്. 440 റി​യാ​ലാ​ണ്​ ഫീ​സ്. അ​ഞ്ചു മു​ത​ൽ 30 മി​നി​റ്റി​നു​ള്ളി​ൽ വി​സ​ക​ൾ ല​ഭി​ക്കും. ഇ​ല​ക്​​ട്രോ​ണി​ക്​ പോ​ർ​ട്ട​ൽ വ​ഴി​യോ ഒാ​ൺ അ​റൈ​വ​ലാ​യോ ല​ഭി​ക്കും. വി​സ ഇ​ഷ്യൂ​ചെ​യ്​​ത​ശേ​ഷം ഒ​രു വ​ർ​ഷം കാ​ലാ​വ​ധി​യു​ണ്ടാ​യി​രി​ക്കും. 18 വ​യ​സ്സ്​​ പൂ​ർ​ത്തി​യാ​യ​വ​ർ​ക്കാ​യി​രി​ക്കും വി​സ ന​ൽ​കു​ക.

അ​തി​നു താ​ഴെ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ ര​ക്ഷാ​ധി​കാ​രി വേ​ണ​മെ​ന്ന ഉ​പാ​ധി​യു​ണ്ട്. ടൂ​റി​സം വി​സ​ക്ക്​ മ​തം ഉ​പാ​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ക​യി​ല്ല. താ​മ​സ കാ​ലാ​വ​ധി 90 ദി​വ​സ​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umrah visagulf newsmalayalam newsJeddah
News Summary - pravasi-visa umrah-gulf news
Next Story