Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅക്രമ...

അക്രമ രാഷ്​ട്രീയത്തിനെതിരെ പ്രവാസി വനിതകളുടെ പ്രതിഷേധം

text_fields
bookmark_border
അക്രമ രാഷ്​ട്രീയത്തിനെതിരെ പ്രവാസി വനിതകളുടെ പ്രതിഷേധം
cancel

ജിദ്ദ: പ്രവാസി സാംസ്ക്കാരിക വേദി വനിതാവിഭാഗം നാട്ടിൽ നടക്കുന്ന അക്രമ രാഷ്​ട്രീയത്തിനും ഹർത്താലിനുമെതിരെ സ് ത്രീകളുടെ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. വിശ്വാസത്തെ മുൻനിർത്തി ബി.ജെ.പിയും, കോൺഗ്രസും, ഇടതു മുന്നണിയും നടത്തുന്ന വർഗീയ ധ്രുവീകരണം നന്മ കാംക്ഷിക്കുന്ന ജനവിഭാഗങ്ങളെ ആശങ്കയിലാക്കിയതായി യോഗം അഭിപ്രായപ്പെട്ടു. സംഘ് പരിവാർ കലാപം ചെറുത്ത് തോൽപ്പിക്കുക, സ്വൈര്യ ജീവിതം ഉറപ്പാക്കുക എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രവാസി വനിതാവിഭാഗം പ്രസിഡൻറ്​ സുഹറാബഷീർ അധ്യക്ഷത വഹിച്ചു. നജാത്ത് സക്കീർ, ജസീന ബഷീർ, മുംതസ് അഷ്റഫ്, റുക്സാന മൂസ, ഷമീന അസീസ്, ഷഹർബാൻ എന്നിവർ സംസാരിച്ചു. ബിഷാറ ഇസ്മാഈൽ സ്വാഗതവും സലീഖത്ത് നന്ദിയും പറഞ്ഞു.

Show Full Article
TAGS:pravasi vanithakal saudi saudi news 
Next Story