പ്രവാസി സ്പോർട്സ് ക്ലബ് ഓണാഘോഷം
text_fieldsപ്രവാസി വെൽഫെയറിനു കീഴിലുള്ള പ്രവാസി സ്പോർട്സ് ക്ലബ് ഓണാഘോഷ പരിപാടിയിൽനിന്ന്
റിയാദ്: പ്രവാസി വെൽഫെയറിനു കീഴിലുള്ള പ്രവാസി സ്പോർട്സ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു. ഫുട്ബാൾ ക്രിക്കറ്റ് ടീം അംഗങ്ങളും അവരുടെ കുടുംബങ്ങളും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഹാരിസ് മനനക്കാവിൽ അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖലീൽ പാലോട് പരിപാടി ഉദ്ഘാടനം ചെയ്തു.
നിയാസ് അലി ആമുഖ പ്രഭാഷണം നടത്തി. അജ്മൽ, അബ്ദു, നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി മികച്ച താരങ്ങളായി തെരഞ്ഞെടുത്ത ബാബു, സൽമാൻ, സജീർ, തൻസീം തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു. എം.പി. ഷഹദാൻ സ്വാഗതവും ഫെബിൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

