പ്രവാസി ദക്ഷിണ മലബാർ പ്രവർത്തക സംഗമവും ഇഫ്താറും
text_fieldsപ്രവാസി വെൽഫെയർ അൽഖോബാർ ദക്ഷിണ മലബാർ പ്രവർത്തക സംഗമത്തിലും ഇഫ്താറിലും പങ്കെടുത്തവർ
അൽ ഖോബാർ: പ്രവാസി വെൽഫെയർ അൽഖോബാർ ദക്ഷിണ മലബാർ പ്രവർത്തക സംഗമവും ഇഫ്താറും നടന്നു. പ്രസിഡന്റ് പി.ടി. അഷ്റഫ് പ്രവർത്തകരുമായി സംവദിച്ചു.
വർഗീയത രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്ന നിലവിലെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ക്ഷേമ രാഷ്ട്രം ഉയർത്തിപ്പിടിക്കുന്ന വെൽഫെയർ പാർട്ടിക്ക് വലിയ സ്ഥാനമുണ്ടെന്നും പാർട്ടിയെ ശക്തിപ്പെടുത്തേണ്ട ഒരു പ്രധാന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
റജിന ഹൈദർ, ആബിദ അഫ്സൽ, ആരിഫ് അലി, നൗഫർ മമ്പാട്, ഹൈദർ മമ്പാട്, അസീബ്, അൻവർ സലീം, സഫ്വാൻ, യൂസുഫ് കുടുവ, സമദ്, ജൂനെസ്, ഹുദ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.

