Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘പ്ര​വാ​സി​ക​ളു​ടെ...

‘പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ പ​രി​ഹ​രി​ക്ക​ണം’

text_fields
bookmark_border
‘പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ പ​രി​ഹ​രി​ക്ക​ണം’
cancel

റി​യാ​ദ്: നി​ക്ഷേ​പ രം​ഗ​ത്ത്‌ പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് ദ്രു​ത​ഗ​തി​യി​ൽ പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് സം​സ്ഥാ​ന, കേ​ന്ദ്ര സ​ർ​ക്കാ​റു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​ക്ഷേ​പ​ക​രെ ദ്രോ​ഹി​ക്കു​ന്ന​തി​ൽ നി​ന്ന് മാ​റി അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യു​മാ​യി സ​ർ​ക്കാ​റു​ക​ൾ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും സം​സാ​രി​ച്ച​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ബ​ത്​​ഹ​യി​ലെ ക്ലാ​സി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​പി മു​സ്ത​ഫ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. റ​ഫീ​ഖ് മ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ഒ​ഴി​വു​വ​ന്ന ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ത്തേ​ക്ക് മു​ഹ​മ്മ​ദ് ടി. ​വേ​ങ്ങ​ര​യെ​യും ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്ക് കു​ഞ്ഞി​പ്പ ത​വ​നൂ​രി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ന്ന കൗ​ൺ​സി​ൽ മീ​റ്റി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സീ​സ് വെ​ങ്കി​ട്ട പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും സെ​ക്ര​ട്ട​റി യൂ​നു​സ് കൈ​ത​ക്കോ​ട​ൻ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. വെ​ൽ​ഫെ​യ​ർ വി​ങ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ചെ​യ​ർ​മാ​ൻ സി​ദ്ദീ​ഖ് തു​വ്വൂ​ർ അ​വ​ത​രി​പ്പി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ജ​ലീ​ൽ തി​രൂ​ർ, ഉ​സ്മാ​ന​ലി പാ​ല​ത്തി​ങ്ങ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​നീ​ർ വാ​ഴ​ക്കാ​ട്, ല​ത്തീ​ഫ് താ​നാ​ളൂ​ർ, ഷം​സു പൊ​ന്നാ​നി, അ​ഷ്‌​റ​ഫ് ക​ൽ​പ​ക​ഞ്ചേ​രി, യൂ​നു​സ് സ​ലിം താ​ഴേ​ക്കോ​ട്, ശ​രീ​ഫ് അ​രീ​ക്കോ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മു​സ​മ്മി​ൽ ത​ങ്ങ​ൾ ഖി​റാ​അ​ത്ത് നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് മോ​യ​ൻ സ്വാ​ഗ​ത​വും ഹ​മീ​ദ് ക്ലാ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudipravasigulf news
News Summary - pravasi-saudi-gulf news
Next Story