Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാജനെ സഹായിക്കാൻ...

രാജനെ സഹായിക്കാൻ പ്രവാസി ജനകീയ സഹായ സമിതി രൂപവത്​കരിച്ചു

text_fields
bookmark_border
രാജനെ സഹായിക്കാൻ പ്രവാസി ജനകീയ സഹായ സമിതി രൂപവത്​കരിച്ചു
cancel

ജിദ്ദ: മലപ്പുറം ജില്ലയിലെ വെട്ടത്തൂർ സ്വദേശി രാജൻ പാലകുണ്ട് പറമ്പിലിന്​ നാടണയാൻ സഹായിക്കുന്നതിന് പ്രവാസി ജ നകീയ സമിതി രൂപവത്​കരിച്ചു. ശറഫിയ്യ ഇമ്പാല ഓഡിറ്റോറയത്തിൽ ചേർന്ന യോഗത്തിൽ ജിദ്ദയിലെ പതിനഞ്ചിൽ പരം സംഘടനകൾ സഹാ യ സമിതി രൂപവത്​കരണ യോഗത്തിൽ സംബന്ധിച്ചു. ടി.കെ.എം റഉൗഫ്​, ഇസ്​മായിൽ കല്ലായി, അബൂബക്കർ അരിമ്പ്ര എന്നിവർ യോഗത് തിൽ കാര്യങ്ങൾ വിശദീകരിച്ചു. സാമ്പത്തിക കുരുക്കിൽ കുടുങ്ങിയാണ്​ രാജ​​​െൻറ നാട്ടിലേക്കുള്ള മടക്കം അനിശ്​ചിതമായി മുടങ്ങിയത്​.


ആറ് വർഷം മുമ്പ് ജീസാനിലെ ഒരു കമ്പനിയിൽ ൈഡ്രവർ ജോലിക്കായിരുന്നു രാജൻ സൗദിയിൽ എത്തിയത്്്. ഇതിനിടെ ബാങ്കിൽ നിന്ന് തവണ വ്യവസ്​ഥയിൽ കമ്പനി രാജന്​ വാഹനം വാങ്ങികൊടുത്തിരുന്നു. കമ്പനി പദ്ധതി ഉപേക്ഷിച്ച് ജോലിക്കാരെ പിരിച്ച് വിട്ടപ്പോൾ വാഹനം ബാങ്കിനെ തിരിച്ചേൽപിച്ചു. ഇതെല്ലാം കമ്പനി നിർദേശമനുസരിച്ചായിരുന്നു. അതിനിടെ രാജൻ മറ്റൊരു കമ്പനിയിൽ ചേർന്നു. പിന്നീട് എക്സിറ്റിൽ നാടണയാൻ നോക്കുമ്പോഴാണ്​ പഴയ കാർ ലോൺ അടവ് ബാക്കിയുണ്ടെന്നും ഇതി​​​െൻറ പേരിൽ നിയമക്കുരുക്കുണ്ടെന്നും അറിഞ്ഞത്​. ഇത് അടച്ച് തീർക്കാതെ രാജന് യാത്രാനിരോധം നീങ്ങില്ല. രാജൻ ഹുറൂബിലുമാണ്​. ഇൗ പ്രശ്​നം പരിഹരിക്കാൻ ഇഖാമ പുതുക്കുകയും ഫീസ്​ അടക്കുകയും വേണം. ഇതിനെല്ലാം മൊത്തത്തിൽ അമ്പതിനായിരത്തോളം റിയാൽ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സഹായ സമിതി ഭാരാവഹികളായി ടി.എം.എ റഉൗഫ് (കൺ.), ഇസ്​മായിൽ കല്ലായി (ഫിനാൻസ്​ കോ ഒാർഡിനേറ്റർ), മോഹൻ ബാലൻ (കോ ഒാർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു. അഹമദ് പാളയാട്ട്, വി.കെ റ ഉൗഫ്, കെ.ടി.എ മുനീർ, അബൂബക്കർ അരിമ്പ്ര, ചെമ്പൻ അബ്ബാസ്​, പി.പി റഹീം, സി.എച്ച് ബഷീർ തുടങ്ങിയവർ മെമ്പർമാരായി ഉപദേശക സമിതിയും രൂപവത്​കരിച്ചു. സഹായ സമിതിയിലേക്കുള്ള ആദ്യസംഭാവന കെ.ടി അബൂബക്കറിൽ നിന്ന് സ്വീകരിച്ച് വി.കെ.റഊഫ് ഉദ്ഘാടനം ചെയ്തു.

Show Full Article
TAGS:pravasi-saudi-gulf news 
Next Story