Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊള്ളപ്പലിശക്കാരുടെ ഊരാക്കുടുക്കിൽ പ്രവാസി മലയാളികൾ 

text_fields
bookmark_border
കൊള്ളപ്പലിശക്കാരുടെ ഊരാക്കുടുക്കിൽ പ്രവാസി മലയാളികൾ 
cancel

ദമ്മാം: കൊള്ള പലിശക്കാരുടെ കെണിയിൽ കുരുങ്ങി ജീവിതത്തി​​​െൻറ താളം തെറ്റുന്ന മലയാളികളുടെ എണ്ണം വർധിക്കുന്നു. അൽഖോബാർ, ദമ്മാം, ജുബൈൽ നഗരങ്ങളിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ചാണ് അമിത പലിശ ഈടാക്കിയുള്ള വൻ പണമിടപാട് നടക്കുന്നത്. മലയാളികളും അറബ്​ വംശജരും അടക്കമുള്ള വിവിധ ദേശക്കാരടങ്ങിയ സംഘങ്ങളാണ്​ പലിശയിടപാടി​​​െൻറ നടത്തിപ്പുകാർ. 

നഗരത്തിലെ ചില പ്രത്യേക മേഖലകളിൽ ഏജൻറുമാർ വഴി വേരുറപ്പിച്ചാണ് ആവശ്യക്കാരെ സംഘം വലയിലാക്കുന്നത്. ആറു ശതമാനം മുതൽ 20 ശതമാനം വരെയാണ് പലിശയിനത്തിൽ ഈടാക്കുന്നത്. 10,000 റിയാലിന്​ 100 ദിവസത്തേക്ക്​ 12,000 റിയാൽ തിരിച്ചുനൽകണമെന്നാണ്​ വ്യവസ്ഥ. 5,000 റിയാൽ കടമെടുത്താൽ ദിനേന 100 റിയാൽ തിരിച്ചടച്ച് 6,000 റിയാൽ നൂറു ദിവസത്തിനകം തിരിച്ചടക്കുന്ന രീതിയും പ്രചാരത്തിലുണ്ട്. തിരിച്ചടവി​​​െൻറ അവധി ദിവസക്കണക്കിലോ മാസക്കണക്കിലോ മുൻകൂട്ടി നിശ്ചയിക്കും.

പാസ്‌പോർട്ട്, ഇഖാമ, ഡ്രൈവിങ്​ ലൈസൻസ്​, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ തുടങ്ങിയ രേഖകൾ നാട്ടിലെ വിലാസം സഹിതം തെളിവ് നൽകിയാണ് ഇടപാടുറപ്പിക്കുന്നത്. ഭീമമായ തുക ലഭിക്കുന്നതിന് നാട്ടിൽ നിന്നെത്തിച്ച മുദ്രക്കടലാസിൽ ഒപ്പുവെച്ചതിന് ശേഷമാണ് തുക കൈമാറുന്നത്. നാട്ടിലും പ്രവാസലോകത്തും അടിയന്തിരമായുണ്ടാകുന്ന അത്യാവശ്യങ്ങൾക്കാണ് ഗത്യന്തരമില്ലാതെ മിക്കവരും ഇത്തരം സംഘങ്ങളെ സമീപിക്കുന്നത്. 

തൊഴിൽ മാറുന്നതിനും പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനുമൊക്കെ സാമ്പത്തിക പ്രതിസന്ധിയിലായവർ ഒടുവിലെത്തുന്നത് പലിശ ഇടപാടുകാരുടെ കെണിയിലാണ്​. എന്നാൽ, ആസൂത്രണം ചെയ്‌തത്‌ പോലെ പലപ്പോഴും തിരിച്ചടക്കാനാവാതെ വരുമ്പോൾ കാര്യങ്ങൾ കീഴ്‌മേൽ മറിയുന്നു. തിരിച്ചടവ് തെറ്റിയാൽ പലിശ വീണ്ടും വർധിക്കുകയും നാളുകൾ കഴിയും തോറും സ്ഥിതി ഭീഷണമാവുകയും ചെയ്യുന്നു. ദമ്മാമിലെ അദാമ, മദീനത്തുൽ ഉമ്മാൽ, അൽഖോബാറിലെ അഖ്​റബിയ, തുഖ്ബ എന്നിങ്ങനെ മലയാളികൾ ഏറെയുള്ള പ്രദേശങ്ങളിലാണ് ഇടപാടുകൾ ഏറെയും നടക്കുന്നതെന്ന് അനുഭവസ്ഥർ പറയുന്നു. ചെറുകിട കച്ചവടക്കാർ, ഡ്രൈവർമാർ, കുടിവെള്ള വിതരണ വാഹന ജീവനക്കാർ, ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികൾ തുടങ്ങിയ സാധാരണക്കാരാണ് പലിശ ഇടപാടുകാരുടെ കെണിയിൽ വീഴുന്നത്​.

ഒരിക്കൽ പണം വാങ്ങിയാൽ പലിശയും കൂട്ടുപലിശയുമായി ഇരട്ടിയിലധികം തിരിച്ചു നൽകിയാലും കടം തീരാത്ത സ്ഥിതിയാണ്​. പലിശയുടെ ഊരാക്കുടുക്കിൽ അകപ്പെട്ടവർ കടം തീർക്കാൻ മറ്റു സംഘങ്ങളിൽ നിന്ന് വീണ്ടും പലിശക്ക് പണമെടുക്കുന്നതോടെ കുരുക്ക് വീണ്ടും മുറുകുകയും ജീവിതത്തി​​​െൻറ താളം തെറ്റുകയും ചെയ്യുന്നു. അതിസങ്കീർണമായ മാനസിക സംഘർഷങ്ങൾക്ക് നടുവിൽ പിടിച്ചുനിൽക്കാനാവാതെ ദുരിതക്കയത്തിലകപ്പെടുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - pravasi-saudi-gulf news
Next Story