പ്രവാസി സാമൂഹിക കൂട്ടായ്മ രണ്ടാം വാർഷികം ആഘോഷിച്ചു
text_fieldsറിയാദിലെ പ്രവാസി സാമൂഹിക കൂട്ടായ്മ ‘പ്രവാസോത്സവം 2022’ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: പ്രവാസി സാമൂഹിക കൂട്ടായ്മ രണ്ടാം വാർഷികം 'പ്രവാസോത്സവം 2022' എന്ന പേരിൽ മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ അരങ്ങേറി. സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് അഫ്സൽ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.
ചെയർമാൻ ഗഫൂർ ഹരിപ്പാട് മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ലീഗൽ സെൽ കോഓഡിനേറ്റർ ലത്തീഫ് തെച്ചി, കെ.എം.സി.സി റിയാദ് വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, മീഡിയ പേഴ്സൻ ജയൻ കൊടുങ്ങല്ലൂർ, റിയാദ് മീഡിയ ഇന്ത്യൻ ഫോറം പ്രസിഡൻറ് ഷംനാദ് കരുനാഗപ്പള്ളി, പ്രവാസി മലയാളി ഫൗണ്ടേഷൻ സെക്രട്ടറി ഷിബു ഉസ്മാൻ എന്നിവർ സംസാരിച്ചു.
പ്രവാസി സാമൂഹിക കൂട്ടായ്മ സെക്രട്ടറി സുബൈർ കുപ്പം സ്വാഗതവും ട്രഷറർ ഹാസിഫ് കളത്തിൽ നന്ദിയും പറഞ്ഞു. ഗ്രൂപ് അംഗം ബിജു വെറ്റിലപ്പാറയുടെ മരണത്തിൽ അനുശോചിക്കുകയും രണ്ടു മിനിറ്റ് മൗനപ്രാർഥന നടത്തുകയും ചെയ്തു. വർഷംതോറും നടത്തിവരുന്ന ശീതകാല വസ്ത്രവിതരണം പ്രസിഡൻറ് അഫ്സൽ മുല്ലപ്പള്ളിക്ക് നൽകി ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.
തുടർന്ന് റിയാദിലെ പ്രമുഖ ഗായകൻ ജലീൽ കൊച്ചിയുടെ നേതൃത്വത്തിൽ അരങ്ങേറിയ ഗാനസന്ധ്യയിൽ തങ്കച്ചൻ, അഭിജോയ്, ജാനിസ്, ഷിജു, ഷംനാസ്, നിഷ ബിനേഷ്, അമ്മു പ്രസാദ്, ദേവിക ബാബുരാജ്, ആൻഡ്രിയ എന്നിവരും പാടി. ബിന്ദു സാബു ചിട്ടപ്പെടുത്തിയ നൃത്തനൃത്യങ്ങളും അരങ്ങേറി. സജിൻ നിഷാൻ അവതാരകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

