കലാലയം സാംസ്കാരിക വേദി ജിദ്ദ സിറ്റി പ്രവാസി സാഹിത്യോത്സവ് സമാപിച്ചു
text_fieldsകലാലയം സാംസ്കാരിക വേദി ജിദ്ദ സിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രവാസി സാഹിത്യോത്സവിൽ വിജയികളായ ശറഫിയ സെക്ടർ ട്രോഫിയുമായി
ജിദ്ദ: കലാലയം സാംസ്കാരിക വേദി ജിദ്ദ സിറ്റിയുടെ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. ഗ്ലോബൽ തലത്തിൽ നടക്കുന്ന പ്രവാസി സാഹിത്യോത്സവിൽ ജിദ്ദ സിറ്റി സോൺ പരിധിയിലെ മഹ്ജർ, ശറഫിയ, ബലദ്, ബഹ്റ, സുലൈമാനിയ, ഖുംറ സെക്ടറുകളിൽ നിന്ന് പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ വിഭാഗങ്ങളിലായി 200 ലേറെ പ്രതിഭകളാണ് മാറ്റുരച്ചത്. നുസ്ല അൽ ബദ്ർ ഓഡിറ്റോറിയത്തിൽ 11 വേദികളിലായി 70 മത്സരയിനങ്ങളിലാണ് സാഹിത്യവിരുന്ന് നടന്നത്.
ശറഫിയ സെക്ടർ ചാമ്പ്യൻ കിരീടം കരസ്ഥമാക്കി. മഹ്ജർ, സുലൈമാനിയ സെക്ടറുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ശറഫിയ സെക്ടറിലെ ഹാദി ഷഹീദ് കലാപ്രതിഭയും ബലദ് സെക്ടറിലെ മുബാറക് നൂറാനി സർഗപ്രതിഭയുമായി. സുലൈമാനിയ സെക്ടറിലെ ഫന്ന ഫാത്തിമ വനിത വിഭാഗത്തിൽനിന്ന് സർഗപ്രതിഭയായി. വിജയികൾ 2026 ജനുവരി 23ന് മക്കയിൽ വെച്ച് നടക്കുന്ന സൗദി വെസ്റ്റ് നാഷനൽ സാഹിത്യോത്സവിൽ പങ്കെടുക്കും. ജിദ്ദ സിറ്റി പ്രവാസി സാഹിത്യോത്സവ് സംഗമം ജിദ്ദ ഐ.സി.എഫ് ചാപ്റ്റർ പ്രസിഡന്റ് ഹസ്സൻ സഖാഫി ഉദ്ഘാടനം ചെയ്തു.
യഹിയ ഖലീൽ നൂറാനി, അബൂ മിസ്ബാഹ് ഐക്കരപ്പടി, യാസർ അറഫാത്ത് എ.ആർ നഗർ, മൂസ സഖാഫി എന്നിവർ സംബന്ധിച്ചു. സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം മാധ്യമപ്രവർത്തകൻ ഹസ്സൻ ചെറൂപ്പ ഉദ്ഘാടനം ചെയ്തു. ജിദ്ദ സിറ്റി സോൺ ചെയർമാൻ ഖാജാ സഖാഫി അധ്യക്ഷതവഹിച്ചു. ജിദ്ദ സിറ്റി സോൺ സെക്രട്ടറി അബൂബക്കർ സിദ്ധീഖ് വലിയപറമ്പ് പ്രഭാഷണം നടത്തി. അബ്ദുറസാഖ് മാസ്റ്റർ (കെ.എം.സി.സി), അനസ് ബാവ (നവോദയ), ഹക്കീം പാറക്കൽ (ഒ.ഐ.സി.സി), സൈനുദ്ദീൻ ഫൈസി പൊന്മള (എസ്.ഐ.സി), ഗഫൂർ കൊണ്ടോട്ടി (ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം), സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ (ഐ.സി.എഫ്), മൻസൂർ ചുണ്ടമ്പറ്റ (ആർ.എസ്.സി ഗ്ലോബൽ) എന്നിവർ സംസാരിച്ചു. മുഹ്സിൻ സഖാഫി പ്രാർഥന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

