ഭരണഘടന ഉയർത്തിപ്പിടിക്കുക -പ്രവാസി ഒലയ്യ ദല്ല ഏരിയ
text_fieldsഫാഇസ് മാളിയേക്കൽ (പ്രസി.),
ഫജ്ന കോട്ടപ്പറമ്പിൽ (സെക്ര.),
മുഹമ്മദ് റിയാസ് താഴത്തേതിൽ (ട്രഷ.)
റിയാദ്: ഭരണകൂടം തന്നെ ഭരണഘടന ഉപയോഗിച്ച് അനീതി നടപ്പാക്കുന്ന സമകാലിക സാഹചര്യത്തിൽ നീതി പുലരുന്ന ഇന്ത്യക്കായി ഭരണഘടനയെയും അംബേദ്കറെയും ഉയർത്തിപ്പിടിക്കാൻ ജനാധിപത്യ മതനിരപേക്ഷ സമൂഹം ജാഗ്രത കാണിക്കണമെന്നും വൈവിധ്യങ്ങളെ തിരസ്കരിച്ച് ഏകശിലാത്മക ദേശീയത നിർമിക്കുകയെന്ന സൂത്രത്തെ കരുതിയിരിക്കണമെന്നും പ്രവാസി ഒലയ്യ, ദല്ല ഏരിയ കൺവെൻഷൻ അഭിപ്രായപ്പെട്ടു.
പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് പ്രൊവിൻസ് കമ്മിറ്റിയംഗങ്ങളായ അംജദ് അലി, ബാരിഷ് ചെമ്പകശ്ശേരി എന്നിവർ മേൽനോട്ടം വഹിച്ചു. ഫാഇസ് മാളിയേക്കൽ (പ്രസി.), ഫജ്ന കോട്ടപ്പറമ്പിൽ (സെക്ര.), മുഹമ്മദ് റിയാസ് താഴത്തേതിൽ (ട്രഷ.) എന്നിവർ ഭാരവാഹികളും എം.പി. ഷഹ്ദാൻ, നിയാസ് അലി, ഷഹനാസ്, മുഹമ്മദ് ഷാഫി, അൻവർ സാദത്ത്, അഷ്റഫ് ബിനു, ഫാറൂഖ് മരിക്കാർ, എം.കെ. ഹാരിസ്, മുഹമ്മദ് മുസ്തഫ എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളുമാണ്. പുതിയ പ്രസിഡന്റ് ഫാഇസ് മാളിയേക്കൽ ചുമതലയേറ്റ് സംസാരിച്ചു. നിയാസ് അലി സ്വാഗതം ആശംസിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.