പ്രവാസി പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു
text_fieldsപ്രവാസി വെൽഫെയർ പുതുവർഷ കലണ്ടർ ബാരിഷ് ചെമ്പകശ്ശേരി, എം.കെ. ഷാനവാസ് എന്നിവർ ചേർന്ന് പ്രകാശനം
ചെയ്യുന്നു
റിയാദ്: പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസ് കമ്മിറ്റി പുതുവർഷ കലണ്ടർ പുറത്തിറക്കി. റിയാദ് മലസിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി, പ്രായോജകരായ എം.കെ ഫുഡ്സ് മാനേജിങ് ഡയക്റടർ എം.കെ. ഷാനവാസ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
സെൻട്രൽ കമ്മിറ്റിയംഗങ്ങളായ ബഷീർ പാണക്കാട്, അംജദ് അലി, സലിം മാഹി, ഷഹനാസ്, റിഷാദ് എളമരം, എം.പി. ഷഹ്ദാൻ, സോക്കർ ക്ലബ് ക്യാപ്റ്റൻ ആരിഫ്, മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ എന്നിവർക്കൊപ്പം പ്രവർത്തകരും പ്രവാസി ഫുട്ബാൾ ക്ലബ് പ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

