Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി മ​ല​യാ​ളി...

പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണം

text_fields
bookmark_border
പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണം
cancel
camera_alt

‘മ​രു​ഭൂ​മി​യി​ലേ​ക്ക് കാ​രു​ണ്യ​യാ​ത്ര’​എ​ന്ന ബാ​ന​റി​ൽ പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ന​ട​ത്തി​യ റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണം

Listen to this Article

ജി​ദ്ദ: പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി 'മ​രു​ഭൂ​മി​യി​ലേ​ക്ക് കാ​രു​ണ്യ​യാ​ത്ര'​എ​ന്ന ബാ​ന​റി​ൽ റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണം ന​ട​ത്തി. മ​രു​ഭൂ​മി​യി​ൽ ഒ​റ്റ​പ്പെ​ട്ടു​ക​ഴി​യു​ന്ന ആ​ട്ടി​ട​യ​ന്മാ​രെ​യും തു​ച്ഛ​മാ​യ വ​രു​മാ​ന​മു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രെ​യും ക​ണ്ടെ​ത്തി​യാ​യി​രു​ന്നു കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.

പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ, പ​ഴ​വ​ർ​ഗ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള 15 ഇ​ന സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങു​ന്ന കി​റ്റാ​ണ് ത​യാ​റാ​ക്കി​യ​ത്. ജി​ദ്ദ കോ​ഓ​ഡി​നേ​റ്റ​ർ ജി​ബി​ൻ സ​മ​ദ് കൊ​ച്ചി, മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സ​നോ​ജ് സൈ​നു​ദ്ദീ​ൻ, റി​നാ​സ് പ​ന​യ​പ്പി​ള്ളി, മ​നാ​ഫ്, നാ​സ്‌​നീ​ൻ തോ​പ്പി​ൽ, സ​ഹ്‌​റ ഫാ​ത്തി​മ, സൈ​ഹാ, അ​ഹ​മ്മ​ദ്, ജോ​ബി, സ​കീ​ർ അ​ലി, ഷാ​നി​യാ​സ്, ശാ​രി​ക്ക്, അ​ർ​ഷാ​ദ് പാ​ല​ക്കാ​ട്, ബീ​രാ​ൻ പെ​രു​മ്പാ​വൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി റി​യാ​ദ്, ദ​മ്മാം, മ​ക്ക, അ​ൽ ഖ​ർ​ജ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​റ്റ്​ വി​ത​ര​ണം ചെ​യ്തു​വ​രു​ന്ന​താ​യി പി.​എം.​എ​ഫ് ജി​ദ്ദ കോ​ഓ​ഡി​നേ​റ്റ​ർ ജി​ബി​ൻ സ​മ​ദ് കൊ​ച്ചി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan kit
News Summary - pravasi malayali foundation ramadan kit
Next Story