പ്രവാസി മലയാളി ഫൗണ്ടേഷൻ അനുശോചന യോഗം സംഘടിപ്പിച്ചു
text_fieldsപ്രവാസി മലയാളി ഫൗണ്ടേഷൻ അനുശോചന യോഗത്തിൽ സുരേഷ് ശങ്കർ സംസാരിക്കുന്നു
റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി സത്താർ കായംകുളത്തിന്റെ വിയോഗത്തിൽ അനുശോചന യോഗം നടത്തി. പ്രസിഡന്റ് സലിം വാലില്ലാപ്പുഴ അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി കോഓഡിനേറ്റർ സുരേഷ് ശങ്കർ ആമുഖ പ്രസംഗം നടത്തി.
നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ, ട്രഷറർ ജോൺസൺ മാർക്കോസ്, ബിനു കെ. തോമസ്, കായംകുളം പ്രവാസി അസോസിയേഷൻ ഭാരവഹികളായ സൈഫ് കൂട്ടുങ്കൽ, ഇസ്ഹാഖ് ലവ്ഷോർ, സുലൈമാൻ വിഴിഞ്ഞം, പി.എം.എഫ് രക്ഷാധികാരി ജലീൽ ആലപ്പുഴ, മുജീബ് കായംകുളം, ജനറൽ സെക്രട്ടറി റസൽ മഠത്തിപ്പറമ്പിൽ, കോഓഡിനേറ്റർ ബഷീർ സാപ്റ്റ്കൊ, ജീവകാരുണ്യ കൺവീനർ ശരീഖ് തൈക്കണ്ടി, ആർട്സ് കൺവീനർ പ്രഡിൻ അലക്സ്, സഫീറലി തലാപ്പിൽ, നാസർ പൂവാർ, അൽതാഫ് കാലിക്കറ്റ്, ഖാൻ പത്തനംതിട്ട, സമീർ റോയ് ബോക്, തൊമ്മിച്ചൻ സ്രാമ്പിക്കൽ, നിഖില സമീർ, നൗഷാദ് ചിറ്റാർ തുടങ്ങിയവർ സംസാരിച്ചു.