പ്രവാസി മലയാളി ഫൗണ്ടേഷൻ ഈദ് ആഘോഷവും കുടുംബസംഗമവും
text_fieldsപ്രവാസി മലയാളി ഫൗണ്ടേഷൻ കുടുംബസംഗമത്തിൽ പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചപ്പോൾ
റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി ഈദ് ആഘോഷവും കുടുംബസംഗമവും നടത്തി. റിയാദ് മലസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്ലസ് ടു, 10ാം ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പി.എം.എഫ് കുടുംബത്തിലെ വിദ്യാർഥികളെ അനുമോദിച്ചു. ഫിദ ഫാത്തിമ, അനാമിക സുരേഷ്, നേഹ റഷീദ്, ധാനിഷ് അൽത്വാഫ്, സഹ്ല സമീർ (പ്ലസ് ടു), മുഹമ്മദ് അൽ ജാഫൽ ശരീഖ്, മുഹമ്മദ് ധാനിഷ്, ദയ ആൻ പ്രഡിൻ, മുഹമ്മദ് സിനാൻ (10ാം ക്ലാസ്) എന്നിവർക്ക് ഫലകങ്ങൾ സമ്മാനിച്ചു. ജീവിതത്തിൽ നമ്മൾ പാലിക്കേണ്ട ലക്ഷ്യരൂപവത്കരണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ലൈഫ് കോച്ച് ഷംന ഷുഹൈബ് ടോക്ക് ഷോ നയിച്ചു. ‘വിദ്യാഭ്യാസവും ലഹരിയും’ എന്ന വിഷയത്തിൽ രാജീവ് സാഹിബ് ക്വിസ് മത്സരം സംഘടിപ്പിച്ചു. ജാൻസി പ്രഡിൻ അവതാരകയായിരുന്നു.
സാംസ്കാരിക സമ്മേളനത്തിൽ റിയാദ് സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് യാസിർ അലി അധ്യക്ഷതവഹിച്ചു. ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ സംഗീത അനൂപ് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. റിയാദ് സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് നൗഷാദ് യാഖൂബ് ആമുഖപ്രഭാഷണം നടത്തി. പ്രോഗ്രാം കമ്മിറ്റി കൺവീനർ സിയാദ് വർക്കല ലഹരിക്കെതിരെയുള്ള പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. റിയാദ് സെൻട്രൽ കമ്മിറ്റി കലാവിഭാഗം കൺവീനർ പ്രെഡിൻ അലക്സ്, നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഡോ. അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു.
മുത്തലിബ് കാലിക്കറ്റ്, അൽത്വാഫ് കാലിക്കറ്റ്, മഹേഷ് ജയ്, നൗഫൽ കോട്ടയം എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി. ധാനിഷ് അൽത്വാഫ്, ദിയ റഷീദ്, അനാറ റഷീദ്, ഫിദ ഫാത്വിമ, ഫാത്തിമ നിസ്സാം, അനാമിക സുരേഷ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ബഷീർ സാപ്റ്റ്കോ, ബിനു കെ. തോമസ്, ജിബിൻ സമദ് കൊച്ചി, സുരേഷ് ശങ്കർ, ബിനു ഫൈസലിയ, റഷീദ് കായംകുളം, റഊഫ് ആലപ്പടിയാൻ, കെ.ജെ. റഷീദ്, സമീർ റോയ്ബാക്ക്, സുരേന്ദ്ര ബാബു, തൊമ്മിച്ചൻ സ്രാമ്പിക്കൽ, ധനഞ്ജയകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി റസ്സൽ മഠത്തിപ്പറമ്പിൽ സ്വാഗതവും ട്രഷറർ നിസാം കായംകുളം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

