പ്രവാസി മലയാളി ഫൗണ്ടേഷൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
text_fieldsപ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി റിപ്പബ്ലിക് ദിനാഘോഷം
റിയാദ്: ഭാരതത്തിന്റെ 76ാമത് റിപ്പബ്ലിക്ക് ദിനം പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി സമുചിതമായി ആഘോഷിച്ചു. ചെറീസ് റസ്റ്റാറന്റ് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് സലിം വാലില്ലാപ്പുഴ അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗമായ തൊമ്മിച്ചൻ സ്രാമ്പിക്കൽ, കോഓഡിനേറ്റർ ബഷീർ സാപ്റ്റ്കോ, നാഷനൽ കമ്മിറ്റി കോഓഡിനേറ്റർ സുരേഷ് ശങ്കർ, നാസ്നീൻ ജിബിൻ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ആഘോഷ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
നാഷനൽ കമ്മിറ്റി സെക്രട്ടറി ഷിബു ഉസ്മാൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. നാഷനൽ കമ്മിറ്റി ഭാരവാഹിയായ ബിനു കെ. തോമസ്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ജിബിൻ സമദ്, ഷരീഖ് തൈക്കണ്ടി, ബിനോയ് കൊട്ടാരക്കര, യാസിർ കൊടുങ്ങല്ലൂർ, കെ.ജെ. റഷീദ്, രാധാകൃഷ്ണൻ പാലത്ത് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായ ഷമീർ കല്ലിങ്കൽ, അൽത്താഫ് കാലിക്കറ്റ്, ശ്യാം വിളക്കുപാറ, റിയാസ് വണ്ടൂർ, നസീർ തൈക്കണ്ടി, സജിം പാനൂർ, വനിതാ വിങ് അംഗങ്ങളായ സുനി ബഷീർ, രാധിക സുരേഷ് ശങ്കർ, നസ്രിയ ജിബിൻ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി റസൽ മഠത്തിപ്പറമ്പിൽ സ്വാഗതവും ട്രഷറർ നിസാം കായംകുളം നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

