പ്രവാസി മലയാളി ഫൗണ്ടേഷൻ സൗദി ദേശീയ ദിനവും ഓണാഘോഷവും
text_fieldsപ്രവാസി മലയാളി ഫൗണ്ടേഷൻ സൗദി ദേശീയ ദിനവും ഓണാഘോഷവും നാഷനൽ കമ്മിറ്റി പ്രസിഡൻറ് ഡോ. അബ്ദുൽ നാസർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) റിയാദിൽ സൗദി ദേശീയ ദിനാഘോഷവും ഓണാഘോഷവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ഡോ. അബ്ദുൽ നാസർ കേക്ക് മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു.
കോഓഡിനേറ്റർ വേണുഗോപാൽ ആമുഖ പ്രഭാഷണം നടത്തി. ആക്ടിങ് പ്രസിഡൻറ് നൗഷാദ് യാക്കൂബ് അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.
സുധീർ കുമ്മിൾ, അഡ്വ. എൽ.കെ. അജിത്, സവാദ് അയത്തിൽ, ഷിബു ഉസ്മാൻ, നജീം കൊച്ചുകലുങ്ക്, ജയൻ കൊടുങ്ങല്ലൂർ, വി.ജെ. നസ്രുദീൻ, മിഷാൽ ചെർപ്പളശ്ശേരി, പി.കെ. ഷാജി, സുഷമ ഷാൻ, വികാസ്, രാമചന്ദ്രൻ, നസീർ ഖാൻ, നൗഷാദ് അഹമ്മദ്, റഹ്മാൻ മുനമ്പത്ത്, ബിനോയ്, നൗഫൽ, സിയാദ് വർക്കല, ബിനു കെ. തോമസ്, അബ്ദുൽ റഷീദ്, നാസർ പൂവ്വാർ, ജിബിൻ സമദ് കൊച്ചി എന്നിവർ സംസാരിച്ചു. ശരീഖ് തൈക്കണ്ടി, സഫീർ അലി, സുരേഷ് ശങ്കർ, സലിം വാലില്ലാപ്പുഴ, നിസാം കായംകുളം, ശ്യാം വിളക്കുപാറ, മുഹമ്മദ് ഖാൻ, നാസർ മുക്കം, രാജീവ് സാഹിബ്, ബിനു അരുവിപ്പുറം, മുത്തലിബ്, അൽത്താഫ്, എ.കെ.ടി. അലി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സിയാദ് വർക്കല, ജാവീദ്, വേണുഗോപാൽ, അനാറ റഷീദ്, ഫൗസി നിസാം, ഫാത്തിമ നിസാം, അബ്ദുൽ റഷീദ്, നാസർ മുക്കം, സാജിദ് എന്നിവർ ആലപിച്ച ഗാനങ്ങളും, ആരവി ഡാൻസ് അക്കാദമി അവതരിപ്പിച്ച തിരുവാതിരയും, മാസ്റ്റർ ക്രിസ് ക്രിസ്റ്റഫറിെൻറ ഗിത്താർ പ്രകടനവും കാണികളുടെ പ്രശംസ പിടിച്ചുപറ്റി. ജനറൽ സെക്രട്ടറി ബിനോയ് മത്തായി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ തൊമ്മിക്കുഞ്ഞ് സ്രാമ്പിക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

