പ്രവാസി ലീഗൽ സൗദി അറേബ്യൻ ചാപ്റ്ററർ ജനറൽബോഡി
text_fieldsയോഗത്തിൽ സംബന്ധിച്ചവർ
റിയാദ്: പ്രവാസി ലീഗൽ സൗദി അറേബ്യൻ ചാപ്റ്ററർ ജനറൽബോഡി യോഗം സാമൂഹിക പ്രവർത്തകൻ ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രവാസികൾക്ക് സാമ്പത്തിക കാര്യങ്ങളിലും ആരോഗ്യ നിയമ വ്യവസ്ഥിതികളിൽ കൂടുതൽ നീതി ലഭ്യമാക്കാൻ ഓരോ സാമൂഹ്യ സന്നദ്ധ സംഘടനകളും മുന്നോട്ടു വരണമെന്നും ഈ വിഷയത്തിൽ പ്രവാസി ലീഗൽ സെല്ലിന്റെ ഉത്തരവാദിത്വത്തിൽ കൂടുതൽ നിയമപരമായ നടപടികൾ പ്രവാസികൾക്കായി ചെയ്യാൻ സാധിക്കുമെന്ന് ശിഹാബ് കൊട്ടുകാട് അഭിപ്രായപ്പെട്ടു.
പ്രവാസി ലീഗൽ സെൽ സൗദി കോഓഡിനേറ്റർ പീറ്റർ വർഗീസ് അധ്യക്ഷതവഹിച്ചു. റിയാദ് ഇന്ത്യൻ മിഡിയ ഫോറം ചീഫ് കോഓഡിനേറ്റർ ഷിബു ഉസ്മാൻ, വിവിധ സാമൂഹ്യ, സാംസ്കാരിക സംഘടന ഭാരവാഹികളായ ജോർജ് സഖറിയ, വിനോദ്, റഹ്മാൻ മുനമ്പത്ത്, ഉമ്മർ മുക്കം, അബ്ദുൽ മജീദ് പുളക്കാടി, നിഹാസ് പാനൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഗഫൂർ കൊയിലാണ്ടി സ്വാഗതവും സെയ്ഫ് കൂട്ടുങ്കൽ നന്ദിയും പറഞ്ഞു.
പ്രവാസികൾക്ക് അതാത് രാജ്യങ്ങളിലെ നിയമപരമായ അറിവും കൂടാതെ പ്രവാസത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയവർക്ക് അർഹമായ നീതി കിട്ടുവാനും സംഘടന ആത്മാർഥതയോടെ പരിശ്രമിക്കുന്നുവെന്നും, പ്രവാസികൾക്ക് വിവിധ പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തുവാൻ ആവശ്യമായ നിയമ സഹായം നൽകുക എന്നതാണ് സംഘടനയുടെ ഉദ്ദേശലക്ഷ്യമെന്ന് കോഓഡിനേറ്റർ പീറ്റർ വർഗീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

