ചേരിയിൽ പ്രവാസി കൂട്ടായ്മ കുടുംബസംഗമം സംഘടിപ്പിച്ചു
text_fieldsമക്കയിൽ സംഘടിപ്പിച്ച ചേരിയിൽ പ്രവാസി കൂട്ടായ്മ കുടുംബസംഗമം
മക്ക: ചേരിയിൽ പ്രവാസി കൂട്ടായ്മ സൗദി ഘടകത്തിന്റെ അഭിമുഖ്യത്തിൽ കുടുംബസംഗമം നടത്തി. മക്ക കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുഞ്ഞിപ്പ കാപ്പാട്ട് അധ്യക്ഷത വഹിച്ചു. മക്ക കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. ആധുനിക സമൂഹത്തിൽ കെട്ടുറപ്പുള്ള കുടുംബബന്ധങ്ങൾ നിലനിൽക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് എല്ലാവരും ഏറെ ജാഗ്രത കൈക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടിമാൻ ഫൈസി പ്രാർഥന നടത്തി. മജീദ് ചെലൂർ മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ മുഞ്ഞക്കുളം മുഖ്യാതിഥിയായി. അഷ്റഫ് കാപ്പാട്ട്, കുഞ്ഞിപ്പ കടൂപ്പുറം, മജീദ് തച്ചോത്ത് എന്നിവർ ആശംസ നേർന്നു. കോയമാനു കടൂപ്പുറം സ്വാഗതവും മാനു പടിഞ്ഞാറ്റുംമുറി നന്ദിയും പറഞ്ഞു. നാസർ വെള്ളില, ബാപ്പുട്ടി പൊടിയാട്, സൈഫുദ്ദീൻ സമൂസപ്പടി, ഇല്യാസ് കടൂപ്പുറം, നൗഷാദ് തച്ചോത്ത് എന്നിവർ നേതൃത്വം നൽകി. അൻവർ പരവക്കലിന്റെ ഇശൽ സന്ധ്യയോടെയാണ് പരിപാടി സമാപിച്ചത്.

