ആഞ്ഞിലങ്ങാടി പ്രവാസി കൂട്ടായ്മ ഇഫ്താർ
text_fieldsജിദ്ദ ആഞ്ഞിലങ്ങാടി പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ സംഗമം
ജിദ്ദ: ആഞ്ഞിലങ്ങാടി പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കുണ്ടോട്ടി മുഹമ്മദ് എന്ന വാപ്പു ഉദ്ഘാടനം ചെയ്തു. കുണ്ടോട്ടി യാസർ ബാബു അധ്യക്ഷത വഹിച്ചു. സഹദേവൻ കാമാകീഴിൽ, മമ്പ്റ കുഞ്ഞമ്മു, നാസർ നന്നാട്ട്, ഫിറോസ് അഞ്ഞിലങ്ങാടി, യാസർ കാപ്പിൽ എന്നിവർ സംസാരിച്ചു. കെ.വി. നാസർ സ്വാഗതവും ബഷീർ പെരുണ്ട നന്ദിയും പറഞ്ഞു. സംഗമത്തിൽ നൂറുക്കണക്കിന് ആളുകൾ പങ്കെടുത്തു.

ഭാരവാഹികൾ: കെ.വി. നാസർ (പ്രസി.), സിദ്ദീഖ് പൂന്താനി, യാസർ കാപ്പിൽ, ഷമീൽ പെരുണ്ട (വൈസ് പ്രസി.), യാസർ ബാബു (ജന.സെക്ര.), സക്കീർ ഹുസൈൻ പെരുണ്ട, കെ. ഉനൈസ്, ഇ. ബാരിദ് (ജോ. സെക്ര), സൈനുൽ ആബിദ് (ട്രഷ).

