‘പ്രവാസി കലോത്സവം 24’ രജിസ്ട്രേഷന് ആരംഭിച്ചു
text_fields‘പ്രവാസി കലോത്സവം 24’ന്റെ രജിസ്ട്രേഷന് പ്രവാസി വെല്‍ഫെയര്‍ ഈസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡൻറ് ഷബീര്‍ ചാത്തമംഗലം ദമ്മാം റീജനല്‍ പ്രസിഡൻറ് അബ്ദുറഹീം തീരൂർക്കാട് എന്നിവർ ചേര്‍ന്ന് നിര്‍വഹിക്കുന്നു
ദമ്മാം: പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജനല്‍ എറണാകുളം-തൃശൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘പ്രവാസി കലോത്സവം 24’ന്റെ രജിസ്ട്രേഷന് പ്രവാസി വെല്‍ഫെയര്‍ ഈസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡൻറ് ഷബീര്‍ ചാത്തമംഗലം, ദമ്മാം റീജനല്‍ പ്രസിഡൻറ് അബ്ദുറഹീം തീരൂർക്കാട് എന്നിവർ ചേര്‍ന്ന് നിര്‍വഹിച്ചു.
കലോത്സവത്തില്‍ മാപ്പിളപ്പാട്ട്, ഒപ്പന, നാടോടി നൃത്തം, കോല്‍ക്കളി, മോണോ ആക്ട്, ഗ്രൂപ് സോങ്, ലളിത ഗാനം, കവിതാരചന, ചിത്രരചന, പ്രസംഗം എന്നിങ്ങനെ 13 വ്യത്യസ്ത സ്റ്റേജ് - സ്റ്റേജിതര മത്സരങ്ങളില്‍ അഞ്ചാം ക്ലാസ് മുതല്‍ പ്രവാസികളായ മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരങ്ങള്‍ ഒരുക്കിയിട്ടുള്ളത്. പരിപാടിയിൽ ജില്ല പ്രസിഡൻറ് സമീഉള്ള കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. മെഹബൂബ് കൊടുങ്ങല്ലൂർ സ്വാഗതം ആശംസിച്ചു. അനീസ മെഹബൂബ് കലോത്സവത്തെ കുറിച്ച് വിശദീകരിച്ചു.
ജനറൽ കൺവീനർ റഊഫ് ചാവക്കാട്, പ്രോഗ്രാം കൺവീനർ ഷരീഫ് കൊച്ചി, ഷൗക്കത്ത് പാടൂർ, സിദ്ദീഖ് ആലുവ എന്നിവർ നേതൃത്വം നൽകി. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 0545710448 എന്ന വാട്സാപ്പില്‍ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

