മനസ്സ് തുറക്കുന്ന ഒത്തുകൂടൽ കാലത്തിന്റെ അനിവാര്യത -പ്രവാസി ഇഫ്താർ മീറ്റ്
text_fieldsപ്രവാസി ഇഫ്താർ മീറ്റിൽ ജലീൽ നദ്വി റമദാൻ സന്ദേശം
നൽകുന്നു
ദമ്മാം: മനുഷ്യമനസ്സുകളിൽ ആസൂത്രിതമായി അകൽച്ച സൃഷ്ടിക്കാൻ ഒരു വിഭാഗം ശ്രമങ്ങൾ നടത്തുമ്പോൾ മനസ്സ് തുറന്നുള്ള ഒത്തുകൂടൽ വലിയ ഫലം ചെയ്യുമെന്ന് പ്രമുഖ പ്രഭാഷകൻ ജലീൽ നദ്വി പറഞ്ഞു. പ്രവാസി വെൽഫെയർ ദമ്മാം എറണാകുളം-തൃശൂർ സംയുക്ത ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
പ്രവാസി വെൽഫെയർ തൃശൂർ-എറണാകുളം ജില്ല പ്രസിഡൻറ് സമീഉല്ല കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഷബീർ ചാത്തമംഗലം സംസാരിച്ചു. ജനറൽ സെക്രട്ടറി നബീൽ പെരുമ്പാവൂർ, ട്രഷറർ ഷൗക്കത്ത് പാടൂർ, എക്സിക്യൂട്ടിവ് അംഗങ്ങളായ റഊഫ് ചാവക്കാട്, അഷ്കർ ഗനി, ശരീഫ് കൊച്ചി, സിദ്ദീഖ് ആലുവ, ഹാരിസ് കൊച്ചി, ഷാജു പടിയത്ത്, മെഹബൂബ് മുടവൻകാട്ടിൽ എന്നിവർ നേതൃത്വം നൽകി. പ്രൊവിൻസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് മുഹ്സിൻ ആറ്റാശ്ശേരി, ജനറൽ സെക്രട്ടറി സുനില സലിം, ജനസേവന വിഭാഗം കൺവീനർ ജംഷാദ് അലി കണ്ണൂർ, സെക്രട്ടറി ഫൈസൽ കുറ്റിയാടി, റീജനൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുറഹിം തിരൂർക്കാട്, ജനറൽ സെക്രട്ടറി ബിജു പൂതക്കുളം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

