ഹൃദ്യാനുഭവമായി പ്രവാസി ഇഫ്താർ
text_fieldsപ്രവാസി വെൽഫെയർ സംഘടിപ്പിച്ച ഇഫ്താർ
ദമ്മാം: പ്രവാസി വെൽഫെയർ ദമ്മാം റീജനൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം കിഴക്കൻ ശ്രദ്ധേയമായി. സൈഹാത്ത് സദാറ റിസോർട്ടിൽ നടന്ന സംഗമത്തിൽ ഇന്ത്യൻ എംബസി വളൻറിയർ കോഓഡിനേറ്റർ ബേഗ് സാബ്, പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡൻറ് ഷബീർ ചാത്തമംഗലം, ജനറൽ സെക്രട്ടറി സുനില സലീം എന്നിവർ മുഖ്യാതിഥികളായി. റീജനൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുറഹീം തിരൂർക്കാട് പ്രവാസി വെൽഫെയറിെൻറ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തി.
പ്രവാസി സാംസ്കാരിക വേദിയെന്ന പേരിൽ 10 വർഷമായി പ്രവർത്തിക്കുന്ന സംഘടന ഏതാനും മാസം മുമ്പാണ് പ്രവാസി വെൽഫെയർ സൗദി അറേബ്യ എന്ന് പുനർ നാമകരണം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. നൗഷാദ് ഇരിക്കൂർ, സാജിദ് ആറാട്ടുപുഴ, മുഹമ്മദ് റഫീഖ്, സിറാജ്, ഷനീബ് അബൂബക്കർ, ഡോ. സിന്ധു ബിനു, ലീന ഉണ്ണികൃഷ്ണൻ, ഡോ. അമിത ബഷീർ, ആസിഫ് താനൂർ, നജ്മുസ്സമാൻ, ഹുസ്ന ആസിഫ്, സിറാജ് അബൂബക്കർ, ഷംസീർ സാൻപ്രോ, ഷാനവാസ്, മുഹമ്മദ് അബൂബക്കർ തുടങ്ങി നിരവധിപേർ പങ്കെടുത്തു.
ജനറൽ കൺവീനർ റഊഫ് ചാവക്കാട്, റീജനൽ ജില്ല ഭാരവാഹികളായ ബിജു പൂതകുളം, ജംഷാദ് അലി, ഷരീഫ് കൊച്ചി, അയ്മൻ സഈദ്, ഹാരിസ് കൊച്ചി, ഫൈസൽ കുറ്റ്യാടി, ആഷിഫ് കൊല്ലം എന്നിവർ നേതൃത്വം നൽകി.

