Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ഫ്രണ്ട്സോത്സവം ആറാം...

‘ഫ്രണ്ട്സോത്സവം ആറാം സീസൺ’ ശനിയാഴ്ച റിയാദിൽ

text_fields
bookmark_border
‘ഫ്രണ്ട്സോത്സവം ആറാം സീസൺ’ ശനിയാഴ്ച റിയാദിൽ
cancel
camera_alt

പ്ര​വാ​സി ഫ്ര​ണ്ട്സ് ഓ​ഫ് ഇ​ന്ത്യ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

റി​യാ​ദ്: പ്ര​വാ​സി ഫ്ര​ണ്ട്സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി ‘ഫ്ര​ണ്ട്സോ​ത്സ​വം ആ​റാം സീ​സ​ൺ’ ശ​നി​യാ​ഴ്ച റി​യാ​ദ്​ എ​ക്സി​റ്റ് 18ലു​ള്ള വ​ലീ​ദ് ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ക്കും. മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​ർ ഫി​ലി​പ് മ​മ്പാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ചി​ത്ര​ക​ല കൊ​ണ്ട് ല​ഹ​രി​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന ആ​ർ​ട്ടി​സ്​​റ്റ്​ മ​ഹേ​ഷ് ചി​ത്ര​വ​ർ​ണം, സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ മു​സ്ത​ഫ മ​ഞ്ചേ​രി എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.

താ​ജു​ദ്ദീ​ൻ വ​ട​ക​ര​യും മീ​ഡി​യ​വ​ൺ പ​തി​നാ​ലാം രാ​വ് ഫെ​യിം ഷ​ഹ​ജ​യും വേ​ദി​യി​ലെ​ത്തും. ഡോ. ​എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാം ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വ്​ ടി.​വി.​എ​സ്.​ സ​ലാ​മി​നെ ആ​ദ​രി​ക്കും. റി​യാ​ദി​ലെ ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും അ​ണി​നി​ര​ക്കു​ന്ന നൃ​ത്ത​നൃ​ത്യ​ങ്ങ​ളും അ​ര​ങ്ങേ​റും. വൈ​കീ​ട്ട് ആ​റ്​ മു​ത​ൽ റി​യാ​ദ്​ എ​ക്സി​റ്റ് 18ലെ ​വ​ലീ​ദ് ഇ​സ്തി​റാ​ഹ​യി​ലാ​ണ്​ പ​രി​പാ​ടി.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​വാ​സി ഫ്ര​ണ്ട്സ് ഓ​ഫ് ഇ​ന്ത്യ പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ റ​ഷീ​ദ് മൂ​വാ​റ്റു​പു​ഴ, പ്ര​സി​ഡ​ൻ​റ്​ സ​ലീം വാ​ലി​ല്ലാ​പ്പു​ഴ, വൈ​സ് ചെ​യ​ർ​മാ​ൻ രാ​ധ​ൻ പാ​ല​ത്ത്, ര​ക്ഷാ​ധി​കാ​രി ന​സീ​ർ ചെ​ർ​പ്പു​ള​ശ്ശേ​രി, റി​യാ​സ് വ​ണ്ടൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasipravasi friends of india
News Summary - pravasi friends of india- Sixth Season in Riyadh on Saturday
Next Story