ഒതായി ചാത്തല്ലൂർ ഗ്ലോബൽ പ്രവാസി അസോസിയേഷൻ പ്രവാസി ഡേ സംഘടിപ്പിച്ചു
text_fieldsജിദ്ദ: മലപ്പുറം ഒതായി ചാത്തല്ലൂർ ഗ്ലോബൽ പ്രവാസി അസോസിയേഷൻ (ഒ.സി.ജി.പി.എ) പ്രവാസി ഡേ സംഘടിപ്പിച്ചു. ‘ആദരവ് 23’ എന്ന പേരിൽ ഒതായി എടപ്പറ്റ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മുതിർന്ന പ്രവാസികളെയും ഓൺലൈൻ കലാപരിപാടികളിൽ പങ്കെടുത്ത കുട്ടികളെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു.
രണ്ട് സെഷനുകളിലായി നടന്ന പരിപാടി മുതിർന്ന അംഗം ഇബ്രാഹിം ഹാജി എടപ്പറ്റ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി പി.വി. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. ‘ഒ.സി.ജി.പി.എ എന്ത്, എന്തിന്?’ എന്ന വിഷയത്തിൽ വി.പി. നൗഷാദ് സംസാരിച്ചു. നിർധനരായ പ്രവാസികൾക്കുള്ള പെൻഷൻ തുക വിതരണ ഉദ്ഘാടനവും വിവിധ വിഷയങ്ങളിൽ ചർച്ചയും വിഡിയോ പ്രദർശനവും നടന്നു.
പരിപാടിയിൽ 70 വയസ്സ് കഴിഞ്ഞ 16 ഓളം മുൻ പ്രവാസികളെ പൊന്നാടയണിയിച്ച് ആദരിച്ചു. സമൂഹത്തിലെ വിവിധ തുറകളിലുള്ള പ്രമുഖരായ മുൻ പ്രവാസികളും കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കുകയും ആശംസ അറിയിക്കുകയും ചെയ്തു. നൂറുകണക്കിന് പ്രവാസികളും മുൻ പ്രവാസികളും മാത്രം പങ്കെടുത്ത പരിപാടി ലൈവായി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും വീക്ഷിച്ചു. കമ്മിറ്റി പ്രസിഡന്റ് സുൽഫീക്കർ ഒതായി, ജനറൽ സെക്രട്ടറി ഷാജിദ് ചൂണ്ടിയൻ, സെക്രട്ടറി അസ്കർ പള്ളിപറമ്പൻ എന്നിവർ ഓൺലൈൻ വഴി ആശംസകൾ അറിയിച്ചു. ഒന്നാം സെഷനിൽ കെ. ഖാദർ സ്വാഗതവും കമ്മിറ്റി കൺവീനർ കെ.പി. സുനീർ നന്ദിയും പറഞ്ഞു.
ഉബൈദ് ചെമ്പകത്തിന്റെ ആമുഖ പ്രഭാഷണത്തോടെ ആരംഭിച്ച രണ്ടാം സെഷനിൽ ഒ.സി.ജി.പി.എക്ക് ഭാവിയിൽ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ, പ്രവാസികൾക്ക് ആരംഭിക്കാവുന്ന ബിസിനസ് തുടങ്ങിയ കാര്യങ്ങളിൽ ചർച്ചകൾ നടന്നു. വി.ടി. അഷ്റഫ്, ടി.കെ. റിയാസ് എന്നിവർ ചർച്ച ഉദ്ഘാടനം ചെയ്തു. ഉമ്മർ ചെമ്മല, പി. ഗഫൂർ, ലത്വീഫ് കമ്പളത്ത്, കെ. ഷൗക്കത്ത്, പി. വിശ്വനാഥൻ, യു. യൂസുഫ്, ബാബുരാജ്, യു. കുഞ്ഞു മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ജംഷീർ ഏറാടൻ, സജീർ കൂരിത്ത്, കെ.സി. അർഷാദ്, സി.ടി. മുജീബ്, പി.സി. റഷീദ്, മുനീർ ഒതായി, സക്കീർ കരിപ്പാലി, ഖാദർ കൈതറ, വി.പി. ഹാരിസ് ബാബു, കെ.സി. അയ്യൂബ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

