Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ ഇന്ത്യയുടെ...

റിയാദിൽ ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച്​ പ്രവാസി സമൂഹം

text_fields
bookmark_border
Independence day
cancel
camera_alt

റിയാദിലെ ഇന്ത്യൻ എംബസിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ എംബസി ഷാർഷെ ദഫെ എൻ. രാം പ്രസാദ് പതാക ഉയർത്തുന്നു

റിയാദ്​: ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ച്​ സൗദിയിലെ പ്രവാസി ഇന്ത്യൻ സമൂഹം. റിയാദിലെ ഇന്ത്യന്‍ എംബസി അങ്കണത്തില്‍ വിപുലമായ ആഘോഷപരിപാടികളാണ്​ സംഘടിപ്പിച്ചത്​. ഇന്ന്​ രാവിലെ എട്ടിന്​ എംബസി ഷാർഷെ ദഫെയും ഡെപ്യൂട്ടി ചീഫ്​ ഒാഫ്​ മിഷനുമായ എൻ. രാം പ്രസാദ് ത്രിവർണ പതാക ഉയർത്തി ആഘോഷങ്ങൾക്ക്​ തുടക്കം കുറിച്ചു. തുടര്‍ന്ന് ദേശഭക്തിഗാനങ്ങൾ മുഴങ്ങി. രാജ്യത്തോടും ലോകമെമ്പാടുമുള്ള ഇന്ത്യക്കാരോടും രാഷ്ട്രപതി ദ്രൗപതി മുർമു നടത്തിയ സ്വതന്ത്ര്യദിന സന്ദേശപ്രഭാഷണം ഷാർഷെ ദഫെ എൻ. രാം പ്രസാദ്​ വായിച്ചു.

സമീപ വർഷങ്ങളിൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി സൗഹൃദം അഭൂതപൂർവമായ തലത്തിലേക്ക് ശക്തിപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തന്ത്രപ്രധാന പങ്കാളികളാണ്​. ശക്തമായ വാണിജ്യ ബന്ധമാണ് ഇരുകൂട്ടരും കാത്ത് സൂക്ഷിക്കുന്നത്. സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിന്​ ഈ രാജ്യം നല്‍കുന്ന സേവനങ്ങള്‍ക്ക് സല്‍മാന്‍ രാജാവിനോടും കിരീടാവകാശി അമീർ മുഹമ്മദ്‌ സല്‍മാനോടും പ്രത്യേകം നന്ദിയും കടപ്പാടും ഈ അവസരത്തില്‍ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജി-20 പങ്കാളികൾ എന്നനിലയിൽ 4300 കോടി യു.എസ് ഡോളറി​െൻറ ഉഭയകക്ഷി വ്യാപാരമുണ്ട്. കൂടാതെ ഉഭയകക്ഷി നിക്ഷേപ കൈമാറ്റങ്ങളും ചരിത്രപരമായ ഉയരങ്ങളിലെത്താനും ഗണ്യമായി വർദ്ധിപ്പിക്കാനും സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. തുടര്‍ന്ന് വിവിധ കലാകാരന്മാരും കലാകാരികളും ഇന്ത്യൻ സ്​കൂൾ വിദ്യാർഥികളും അവതരിപ്പിച്ച സാംസ്കാരിക പരിപാടികളും അരങ്ങേറി. രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ഇന്ത്യൻ സമൂഹത്തി​െൻറ വിവിധ തുറകളിൽനിന്നുള്ളവർ, ക്ഷണിക്കപ്പെട്ട അതിഥികൾ, നയതന്ത്രജ്ഞർ, സൗദി പൗരന്മാർ, മാധ്യമപ്രവർത്തകർ ഉൾപ്പെടെ എഴുന്നൂറോളം ആളുകൾ ആഘോഷത്തിൽ പങ്കുകൊണ്ടു.


(ആ​േഘാഷത്തിന്‍റെ ഭാഗമായി നടന്ന നൃത്തപരിപാടി)

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം 'ആസാദി കാ അമൃത് മഹോത്സവ'മായി ആഘോഷിക്കുന്നതി​െൻറ ഭാഗമായി ലോകമെമ്പാടുമുള്ള ഇന്ത്യൻ എംബസികൾക്കുമൊപ്പം സൗദിയിലെ ഇന്ത്യൻ മിഷനും പ്രവാസി സമൂഹവും നിരവധി സാംസ്കാരിക വാണിജ്യ പരിപാടികൾ സംഘടിപ്പിക്കുകയും അതിൽ പങ്കാളികളാവുകയും ചെയ്​തിട്ടുണ്ട്​. അന്താരാഷ്ട്ര ചലച്ചിത്രമേള, ഗോൾഫ് ടൂർണമെൻറ്​, പ്രഭാഷണ പരമ്പര, വിവിധ പ്രദർശനങ്ങൾ എന്നിവയുൾപ്പെടെ നിരവധി പരിപാടികളാണ്​ റിയാദിൽ ഇന്ത്യൻ എംബസി സംഘടിപ്പിച്ചത്​. ഇന്ത്യയുടെയും സൗദി അറേബ്യയുടെയും നയതന്ത്ര ബന്ധത്തി​െൻറ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടിയും സംഘടിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:independence day 2022
News Summary - pravasi community celebrates India's 76th Independence Day in Riyadh
Next Story