പ്രവാസി ചാമ്പ്യൻസ് ട്രോഫി ക്വാർട്ടർ മത്സരങ്ങൾ ഇന്ന്
text_fieldsപ്രവാസി ചാമ്പ്യൻസ് ട്രോഫി ഫുട്ബാൾ ടൂർണമെന്റ് വളന്റിയർമാർ
റിയാദ്: പ്രവാസി വെൽഫെയർ ദശവാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എസ്.ബി ഗ്രൂപ് പ്രവാസി ചാമ്പ്യൻസ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിൽ വ്യാഴാഴ്ച ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കും. റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്കാൻ സ്റ്റേഡിയത്തിൽ രാത്രി 10 മുതൽ എട്ട് ടീമുകളാണ് മാറ്റുരക്കുന്നത്. ഈ മത്സരത്തിലെ വിജയികൾ വെള്ളിയാഴ്ച നടക്കുന്ന സെമി ഫൈനലിലും തുടർന്ന് നടക്കുന്ന ഫൈനലിലും ഏറ്റുമുട്ടും.
ഫോക്കസ് ലൈൻ, യൂത്ത് ഇന്ത്യ സോക്കർ, റിയൽ കേരള എഫ്.സി, ബ്ലാസ്റ്റേഴ്സ് എഫ്.സി വാഴക്കാട്, ബ്ലാക്ക് ആൻഡ് വൈറ്റ്, അസീസിയ സോക്കർ, റെയിൻബോ എഫ്.സി, സുലൈ എഫ്.സി എന്നീ ടീമുകളാണ് ക്വാർട്ടറിൽ പങ്കെടുക്കുക. റിയാദ് ഫുട്ബാൾ അസോസിയേഷൻ റഫറീസ് പാനൽ അംഗങ്ങളായ ഷരീഫ് പാറക്കൽ, അമീർ, മജീദ് ബാസ്കർ, ഇൻഷാഫ്, നാസർ എടക്കര, നൗഷാദ്, അഷ്റഫ് എന്നിവർ മത്സരം നിയന്ത്രിക്കും. റിഫ ടെക്നിക്കൽ ടീമംഗം ഷരീഫ് കാളികാവ് മേൽനോട്ടം വഹിക്കും. ക്വാർട്ടർ മത്സരങ്ങൾക്കുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി ടൂർണമെന്റ് കമ്മിറ്റി ജനറൽ കൺവീനർ അജ്മൽ ഹുസൈൻ, സെക്രട്ടറി നിയാസ് അലി എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

