'പ്രവാസി ചാമ്പ്യൻസ് ട്രോഫി' ഫുട്ബാൾ ടൂർണമെന്റിന് ഇന്ന് ജിദ്ദയിൽ കലാശക്കൊട്ട്
text_fieldsജിദ്ദ: പ്രവാസി വെൽഫെയർ പത്താം വാർഷികത്തോടനുബന്ധിച്ച് സൗദി പടിഞ്ഞാറൻ പ്രൊവിൻസ് കമ്മിറ്റി സംഘടിപ്പിച്ചുവരുന്ന 'അബീർ എക്സ്പ്രസ് പ്രവാസി ചാമ്പ്യൻസ് ട്രോഫി' ഇലവൻസ് ഫുട്ബാൾ ടൂൺന്മെന്റിന് ഇന്ന് കലാശക്കൊട്ട്. ജിദ്ദയിലെ വസീരിയ തആവുൻ സ്റ്റേഡിയത്തിൽ ഇന്ന് മൂന്ന് വിഭാഗം ഫൈനൽ മത്സരങ്ങൾ നടക്കും. വൈകീട്ട് ഏഴിന് നടക്കുന്ന വെറ്ററൻസ് വിഭാഗം ഫൈനൽ മത്സരത്തിൽ ജിദ്ദ ഫ്രൈഡേ എഫ്.സി, സമാ യുനൈറ്റഡ് ഫുട്ബാൾ ലവേഴ്സ് ടീമുമായി ഏറ്റുമുട്ടും. എട്ടിന് നടക്കുന്ന
ജൂനിയർ വിഭാഗം ഫൈനൽ മത്സരത്തിൽ സ്പോർട്ടിംഗ് യുനൈറ്റഡ്, അംലാക് ആരോ ടാലൻറ് ടീൻസുമായി മാറ്റുരക്കും. 9.30 മണിക്ക് നടക്കുന്ന ആവേശകരമായ സീനിയർ ഡിവിഷൻ ഫൈനൽ മത്സരത്തിൽ അബീർ ഡെക്സോ പാക്ക് ബ്ലാസ്റ്റേഴ്സ് എഫ്.സി, ചാംസ് സാബിൻ എഫ്.സിയുമായി കൊമ്പുകോർക്കും. സീനിയർ വിഭാഗം വിജയികൾക്ക് 5,000 റിയാൽ കാശ് പ്രൈസും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 3,000 റിയാൽ കാശ് പ്രൈസും ട്രോഫിയും ജൂനിയർ, വെറ്ററൻസ് വിഭാഗങ്ങളിലെ വിജയികൾക്കും രണ്ടാം സ്ഥാനക്കാർക്കും ട്രോഫികളും സമ്മാനമായി ലഭിക്കും. ജിദ്ദയിലെ മുഴുവൻ ഫുട്ബാൾ പ്രേമികളെയും മത്സരങ്ങൾ വീക്ഷിക്കാൻ പ്രത്യേകം ക്ഷണിക്കുന്നതായി പ്രവാസി വെൽഫെയർ ഭാരവാഹികൾ അറിയിച്ചു.
വസീരിയ തആവുൻ സ്റ്റേഡിയം ലൊക്കേഷൻ: https://maps.app.goo.gl/C1SjZ1Pamue2GbJM6

