Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ എംബസിയിൽ...

ഇന്ത്യൻ എംബസിയിൽ പ്രവാസി ഭാരതീയ ദിവസ്​ ആചരിച്ചു

text_fields
bookmark_border
ഇന്ത്യൻ എംബസിയിൽ പ്രവാസി ഭാരതീയ ദിവസ്​ ആചരിച്ചു
cancel

റിയാദ്​: പ്രവാസി ഭാരതീയ ദിവസ്​ റിയാദിലെ ഇന്ത്യൻ എംബസിയിൽ ആചരിച്ചു. ഇതോടൊപ്പം വിശ്വ ഹിന്ദി ദിവസ്​ ആചരണവും സ ംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും എംബസി സംഘടിപ്പിച്ച ‘ഭാരത്​ കോ ജ്ഞാനിയേ’, യോഗ, ചമ്പാരൻ സത്യാഗ്രഹ ക്വിസ്​, ഫോ​േ​ട്ടാഗ്രാഫി മത്സര വിജയികൾക്കുള്ള സമ്മാനദാന ചടങ്ങും നടന്നു.
വ്യാഴാഴ്​ച വൈകീട്ട്​ ആറിന്​ തുടങ്ങിയ ആഘോ ഷ പരിപാടികൾ ആസ്വദിക്കാൻ സൗദിയിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ളവരും എംബസി ഉദ്യോഗസ്​ഥരും അടക്കം എംബസി ഒാഡിറ്റോറിയം നിറയെ പ്രൗഢ സദസുമുണ്ടായിരുന്നു. കമ്യൂണിറ്റി വിങ്​ കോൺസൽ അനിൽ നൊട്യാൽ സ്വാഗതം ആശംസിച്ചു.
അംബാസഡർ അഹമ്മദ്​ ജാവേദ്​ മുഖ്യ പ്രഭാഷണം നടത്തി. ലോകമൊട്ടുക്കും പ്രവാസി ഭാരതീയർ ഇന്ത്യയുടെ യശ്ശസുയർത്തുകയാണെന്നും സൗദി അറേബ്യയിലുള്ള 32 ലക്ഷം ഇന്ത്യാക്കാർ ഇൗ രാജ്യത്തെ ഏറ്റവും അച്ചടക്കമുള്ള വിദേശി സമൂഹം എന്ന സൽകീർത്തി നേടിയവരാണെന്നും അംബാസഡർ പറഞ്ഞു. എംബസി അറ്റാഷെ ആർ.ഡി ഗംഭീർ, എംബസി ഉദ്യോഗസ്​ഥ റൂമി ദാസ്​, ബിഹാർ പ്രവാസി സമൂഹത്തിൽ നിന്നുള്ള പ്രതിനിധി നിയാസ്​ അഹമ്മദ്​ എന്നിവർ സംസാരിച്ചു.
മഹാത്മ ഗാന്ധിയുടെ ഏറ്റവും പ്രിയപ്പെട്ട ഭക്തിഗാനമായ ‘വൈഷ്​ണവ ജാനതോ’ പാടി ശ്രദ്ധേയനായ സൗദി ഗായകൻ മൈമാനിക്ക് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജി​​​െൻറ പ്രശംസാപത്രം ചടങ്ങിൽ അംബാസഡർ അദ്ദേഹത്തിന്​ സമ്മാനിച്ചു.
തുടർന്ന്​ എംബസി നേരത്തെ സംഘടിപ്പിച്ച ‘ഭാരത്​ കോ ജ്ഞാനിയേ’, യോഗ, ചമ്പാരൻ സത്യാഗ്രഹ ക്വിസ്​, ഫോ​േ​ട്ടാഗ്രാഫി മത്സര വിജയികൾക്കുള്ള പ്രശംസഫലകങ്ങളും സമ്മാനങ്ങളും അംബാസഡർ വിതരണം ചെയ്​തു. എല്ലാ വിഭാഗങ്ങളിലുമായി 23 വിജയികൾ സമ്മാനങ്ങൾ ഏറ്റുവാങ്ങി. യോഗ ഫോ​േട്ടാഗ്രാഫി മത്സരത്തിൽ മലയാളിയായ അരുൺ ആനന്ദിനാണ്​ ഒന്നാം സമ്മാനം. റിയാദ്​ ഇൻറർനാഷനൽ ഇന്ത്യൻ സ്​കൂളിലെയും റിയാദ്​ ഇൻറർനാഷനൽ ഇന്ത്യൻ പബ്ലിക്​ സ്​കൂളിലെയും വിദ്യാർഥികളും തമിഴ്​ കലാകാരന്മാരും അവതരിപ്പിച്ച സ്​കിറ്റുകൾ, മൈം, ദേശഭക്തി ഗാനങ്ങൾ എന്നിവ അരങ്ങേറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasi bharatiya divas
News Summary - pravasi bharatiya divas-saudi-gulfnews
Next Story