പ്രവാസി വെൽഫെയർ അംബേദ്കർ ജയന്തി ക്വിസ് ജേതാക്കൾ
text_fieldsബഷീർ ഫതഹുദ്ദീൻ, നഹൽ റയ്യാൻ, ഉമർ സഈദ്, മുഹമ്മദ് ഇബ്രാഹിം, ഐദിൻ എൻ. ഷരീഫ്, സുർസി ഷഫീഖ്
റിയാദ്: ബാബാ സാഹിബ് അംബേദ്കർ ജയന്തിയോടനുബന്ധിച്ച് പ്രവാസി വെൽഫെയർ റിയാദിൽ സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരത്തിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ബഷീർ ഫതഹുദ്ദീൻ (മുറബ്ബ) ഒന്നാം സ്ഥാനം നേടി. യാരാ ഇന്റർനാഷനൽ സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയായ നെഹൽ റയ്യാൻ (മലസ്) രണ്ടാം സ്ഥാനവും കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഉമർ സഈദ് (സുലൈ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥിയായ മുഹമ്മദ് ഇബ്രാഹിം, മോഡേൺ ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥിയായ ഐദിൻ എൻ. ഷരീഫ്, തലശ്ശേരി സ്വദേശിനിയും സാംസ്കാരിക പ്രവർത്തകയുമായ സുർസി ഷഫീഖ് (ബത്ഹ) എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾക്കും അർഹരായി. അംബേദ്കർ ജന്മദിനത്തിൽ സംഘടിപ്പിച്ച പ്രശ്നോത്തരിയിൽ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള നൂറുകണക്കിനാളുകൾ പങ്കെടുത്തു.
വിജയികളെ പ്രവാസി വെൽഫെയർ സെൻട്രൽ പ്രോവിൻസ് വൈസ് പ്രസിഡന്റ് അംജദ് അലി അഭിനന്ദിച്ചു.
വർത്തമാനകാല സാഹചര്യത്തിൽ അംബേദ്കറുടെ ജീവിതവും സന്ദേശവും പുതിയ തലമുറക്ക് ലഭ്യമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിക്ക് എം.പി ഷഹ്ദാൻ, ലബീബ് മാറഞ്ചേരി, അഷ്റഫ് കൊടിഞ്ഞി, അജ്മൽ ഹുസൈൻ എന്നിവർ നേതൃത്വം നൽകി.
വെള്ളിയാഴ്ച വൈകീട്ട് ഏഴിന് മലസ് അൽമാസ് റസ്റ്റാറന്റിൽ നടക്കുന്ന അംബേദ്കർ സെമിനാറിൽ വിജയികൾക്കുള്ള സാമാനങ്ങൾ വിതരണം ചെയ്യും.
ശിഹാബ് കൊട്ടുകാട്, അബ്ദുല്ല വല്ലാഞ്ചിറ, സുധീർ കുമ്മിൾ, സത്താർ താമരത്ത്, ജയൻ കൊടുങ്ങല്ലൂർ, ഡോ. കെ.ആർ. ജയചന്ദ്രൻ, അഡ്വ. ജമാൽ തുടങ്ങിയവർ സെമിനാറിൽ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

