പ്രതിഭ സാംസ്കാരിക വേദി, മലയാളം മിഷൻ എഴുത്തോല പഠന കേന്ദ്രം സ്വാതന്ത്ര്യദിനാഘോഷം
text_fieldsനജ്റാൻ പ്രതിഭ സാംസ്കാരിക വേദിയും മലയാളം മിഷൻ എഴുത്തോല പഠന കേന്ദ്രവും സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽനിന്ന്
നജ്റാൻ: കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ മലയാളം മിഷന് കീഴിൽ പ്രവർത്തിക്കുന്ന നജ്റാൻ എഴുത്തോല പഠന കേന്ദ്രത്തിലെ അധ്യാപകരെയും വിദ്യാർഥികളെയും ഉൾപ്പെടുത്തി പ്രതിഭ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. മന്തജ അറോണക്ക് റിസോർട്ടിൽ വെച്ച് നടന്ന പരിപാടിയിൽ നജ്റാനിലെ വിവിധ സംഘടന പ്രതിനിധികളും വിശിഷ്ട വ്യക്തികളും പങ്കെടുത്തു. മലയാളം മിഷൻ പുതിയ വിദ്യാർഥികൾക്കായുള്ള പ്രവേശനോത്സവ പരിപാടിയും സംഘടിപ്പിച്ചു. എഴുത്തോല പഠന കേന്ദ്രത്തിലെ അധ്യാപികമാരായ സുമിയ, രമ്യ, ഷിഫ്ന എന്നിവരുടെ മേൽനോട്ടത്തിൽ നടന്ന പരിപാടിയിൽ വിദ്യാർഥികൾ ദേശീയഗീതം ആലപിക്കുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു. സൗദി ചാപ്റ്റർ ജനറൽ കൗൺസിൽ അംഗവും, പ്രതിഭ സാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം കൺവീനർ അനിൽ രാമചന്ദ്രൻ ഭരണഘടന ആമുഖവും, പ്രതിഭ കലാ കായിക വിഭാഗം കൺവീനർ ബിജു പാലവിള സ്വാതന്ത്ര്യദിന സന്ദേശവും നൽകി. പ്രവാസികൾക്കിടയിൽ മലയാളം മിഷന്റെ പ്രാധാന്യത്തെക്കുറിച്ച് സൗദി ചാപ്റ്റർ മേഖല കോഓഡിനേറ്ററും, പ്രതിഭ രക്ഷാധികാരിയുമായ ഷാനവാസ് സംസാരിച്ചു.
അധ്യാപികമാരായ സുമിയ 'സ്വാതന്ത്ര്യ സമരവും മലയാള സാഹിത്യവും' എന്ന വിഷയത്തിലും ഷിഫിന 'പ്രവാസ ജീവിതത്തിൽ നഷ്ടപ്പെടുന്ന പിറന്ന നാട്ടിലെ ബാല്യം' എന്ന വിഷയത്തിലും സംസാരിച്ചു. രമ്മ്യ ലഹരി വിരുദ്ധ സന്ദേശം നൽകി. മലയാള ഭാഷ പ്രതിജ്ഞ പ്രതിഭ സാംസ്കാരിക വിഭാഗം ജോയിന്റ് കൺവീനർ ശ്രീരാജ് ചൊല്ലികൊടുത്തു. കുട്ടികൾക്കായുള്ള നിറം കൊടുക്കൽ മത്സരവും, ചോദ്യോത്സര മത്സരവും വിവിധ കലാപരിപാടികളും അരങ്ങേറി. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രശംസ പത്രവും സമ്മാനങ്ങളും നൽകി. കൃഷ്ണൻ (പ്രതിഭ), ജിനു മാത്യു ( പ്രതിഭ വനിതാവേദി), ഷാക്കീർ കൊടശ്ശേരി (ഒ.ഐ.സി.സി ), ഖലീൽ (കെ.എം.സി.സി), ഇർഷാദ് സഖാഫി (ഐ.സി.എഫ്), സനൽ (എൻ.എം.എ), ഷിബു, റോബിൻസൺ എന്നിവർ ആശംസ നേർന്നു. പ്രതിഭ ജനറൽ സെക്രട്ടറി ആദർശ് സ്വാഗതവും പ്രസിഡന്റ് സജീവ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

