Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രതിഭ സാംസ്കാരിക വേദി വിദ്യാഭ്യാസ സഹായം കൈമാറി
text_fieldsbookmark_border
ജിസാൻ: പ്രതിഭ സാംസ്കാരിക വേദി അംഗമായിരിക്കെ മരണപ്പെട്ടവരുടെ ഒന്ന് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികൾക്ക് വർഷംതോറും നൽകിവരുന്ന തുടർ വിദ്യാഭ്യാസ സഹായ പദ്ധതി വിതരണം ചെയ്തു. നേരത്തേ നിര്യാതനായ വർക്കല വിനു ദാമോദരന്റെ മക്കൾക്ക് സി.പി.ഐ.എം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസിൽ വെച്ചുനടന്ന ചടങ്ങില്‍ സി.പി.ഐ.എം തിരുവനന്തപുരം ജില്ല കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം എൻ. രതീന്ദ്രൻ സഹായം വിതരണം ചെയ്തു. പ്രതിഭ കേന്ദ്ര കമ്മിറ്റി എക്സിക്യൂട്ടിവ് അംഗവും, ജീവകാരുണ്യ വിഭാഗം ജോയിന്റ് കൺവീനറുമായ ഷൈജു ചോഴിക്കാടൻ, മരുതൂർ വിജയൻ, ജെ. വേലപ്പൻ, ഹരി , മുത്തു എന്നിവർ പങ്കെടുത്തു.
Next Story
